
ചെന്നൈ: ഐപിഎല്‍ 2023 സീസണില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കെയ്‌ല്‍ ജാമീസണ്‍ കളിക്കില്ലെന്ന് ഉറപ്പായതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മറ്റൊരു തിരിച്ചടി. എം എസ് ധോണിക്ക് ശേഷം ടീമിന്‍റെ ഭാവി നായകനാകും എന്ന് കരുതപ്പെടുന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന് പ്ലേ ഓഫ് മത്സരങ്ങള്‍ നഷ്‌ടമാകും. അയര്‍ലന്‍ഡിന് എതിരായ ഇംഗ്ലണ്ടിന്‍റെ ഏക ടെസ്റ്റിന് മുമ്പ് ആവശ്യമായ വിശ്രമം അനിവാര്യമാണെന്ന് സ്റ്റോക്‌സ് വ്യക്തമാക്കിയതോടെയാണിത്.
മെയ് 20ന് അവസാനിക്കുന്ന ലീഗ് ഘട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ എല്ലാ മത്സരങ്ങള്‍ക്കും ബെന്‍ സ്റ്റോക്‌സിന്‍റെ സാന്നിധ്യമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്‍ മിനി താരലേലത്തില്‍ 16.25 കോടി രൂപ മുടക്കിയാണ് സ്റ്റോക്‌സിനെ സിഎസ്‌കെ സ്വന്തമാക്കിയത്. ഐപിഎല്‍ പ്ലേ ഓഫ് മത്സരക്രമം ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനായ ബെന്‍ സ്റ്റോക്‌സ് മാത്രമല്ല, ചില ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കും ഐപിഎല്‍ പ്ലേഓഫ് നഷ്‌ടമായേക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പൈനലിന് മുമ്പ് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ ഓസീസ് ടീമിന് പദ്ധതികളുണ്ട് എന്നതിനാലാണിത്.
മറ്റ് ഇംഗ്ലീഷ് താരങ്ങളായ സാം കറന്‍, ജോസ് ബട്‌ലര്‍, ഫില്‍ സാള്‍ട്ട്, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്റ്റോ, റീസ് ടോപ്‌ലി, ഹാരി ബ്രൂക്ക്‌സ് എന്നിവര്‍ക്ക് ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ നഷ്‌ടമാകുമോ എന്ന് ഉറപ്പായിട്ടില്ല. 18.50 കോടി രൂപ മുടക്കി പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയ സാം കറന്‍ ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമാണ്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്
എം എസ് ധോണി, രവീന്ദ്ര ജഡേജ, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്‌പാണ്ഡെ, മുകേഷ് ചൗധരി, മതീഷ പതിരാന, സിമര്‍ജീത്ത് സിംഗ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്‌ഷന, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ഷെയ്‌ക് റഷീദ്, നിശാന്ത് സിന്ധു, കെയ്‌ല്‍ ജാമീസണ്‍, അജയ് മണ്ടല്‍, ഭഗത് വര്‍മ്മ.
വിദ്യാര്‍ഥികള്‍ക്ക് യോ-യോ ടെസ്റ്റ് വരെ, നടത്താനായി ഫിറ്റ്‌നസ് ബസുകള്‍! ക്യാംപെയ്‌ന് നാളെ തുടക്കം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!