ചെപ്പോക്കിലേക്ക് കാലെടുത്ത് വച്ചതേയുള്ളൂ... പന്ത് ഗാലറിയിലെത്തിച്ച് സ്റ്റോക്‌സ്- വീഡിയോ

Published : Mar 25, 2023, 12:57 PM ISTUpdated : Mar 25, 2023, 01:00 PM IST
ചെപ്പോക്കിലേക്ക് കാലെടുത്ത് വച്ചതേയുള്ളൂ... പന്ത് ഗാലറിയിലെത്തിച്ച് സ്റ്റോക്‌സ്- വീഡിയോ

Synopsis

ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ പരിശീലനം പുരോഗമിക്കുകയാണ്

ചെന്നൈ: ഐപിഎല്‍ 2023 സീസണിനായി ചെന്നൈയിലെ ചെപ്പോക്കില്‍ പരിശീലനം നടത്തിവരികയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഈ വര്‍ഷം താരലേലത്തിലൂടെ ടീം സ്വന്തമാക്കിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് കഴിഞ്ഞ ദിവസമാണ് ക്യാമ്പില്‍ ചേര്‍ന്നത്. വന്നയുടനെ ചെപ്പോക്കിലെ ഗ്യാലറിയിലേക്ക് കൂറ്റന്‍ സിക്‌സുകള്‍ പറത്തുന്ന സ്റ്റോക്‌സിനേയാണ് ആരാധകര്‍ കണ്ടത്. സ്റ്റോക്‌സിന്‍റെ ബിഗ് ഹിറ്റുകളുടെ വീഡിയോ ഇതിനകം തരംഗമായിക്കഴിഞ്ഞു. സ്റ്റോക്‌സിനൊപ്പം ഇംഗ്ലീഷ് സഹതാരം മൊയീന്‍ അലിയും ചെന്നൈയില്‍ എത്തിയിട്ടുണ്ട്. 

ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ പരിശീലനം പുരോഗമിക്കുകയാണ്. നായകന്‍ എം എസ് ധോണി, മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. കഴിഞ്ഞ സീസണ്‍ വരെ താരമായി ടീമിനൊപ്പമുണ്ടായിരുന്ന വിന്‍ഡീസ് താരം ഡ്വെയ്‌ന്‍ ബ്രാവോയാണ് ഇത്തവണ ബൗളിംഗ് പരിശീലകന്‍. ബാറ്റിംഗ് പരിശീലകനായി മൈക്ക് ഹസി തുടരുന്നു. ഐപിഎല്ലില്‍ 43 മത്സരങ്ങളുടെ പരിചയമുള്ള ബെന്‍ സ്റ്റോക്‌സ് രണ്ട് സെഞ്ചുറികളോടെ 920 റണ്‍സ് നേടിയിട്ടുണ്ട്. 28 വിക്കറ്റുകളും സ്റ്റോക്‌സിന് സമ്പാദ്യമായുണ്ട്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്

എം എസ് ധോണി, രവീന്ദ്ര ജഡേജ, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്‌പാണ്ഡെ, മുകേഷ് ചൗധരി, മതീഷ പതിരാന, സിമര്‍ജീത്ത് സിംഗ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്‌ഷന, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ഷെയ്‌ക് റഷീദ്, നിശാന്ത് സിന്ധു, കെയ്‌ല്‍ ജാമീസണ്‍, അജയ് മണ്ടല്‍, ഭഗത് വര്‍മ്മ. 

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്