Latest Videos

പ്ലേ ഓഫ് ഉറപ്പിക്കാന്‍ സിഎസ്‌കെ, തോറ്റാല്‍ ടൈറ്റന്‍സ് പുറത്ത്; ജീവന്‍മരണ പോരിന് ടോസ് വീണു

By Web TeamFirst Published May 10, 2024, 7:05 PM IST
Highlights

സീസണിലെ 11 മത്സരങ്ങളിൽ 12 പോയിന്‍റുമായി പട്ടികയില്‍ ആദ്യ നാലിൽ ഉണ്ടെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇന്ന് ജയം അനിവാര്യം

അഹമ്മദാബാദ്: ഐപിഎല്‍ 2024 സീസണിലെ ഗുജറാത്ത് ടൈറ്റന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടം അല്‍പസമയത്തിനകം. ഗുജറാത്തിന്‍റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്‌ക്‌വാദ് ബൗളിംഗ് തെരഞ്ഞെടുത്തു. ചെന്നൈ നിരയില്‍ പേസര്‍ റിച്ചാര്‍ഡ് ഗ്ലീസന് പകരം ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്ര പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം ടൈറ്റന്‍സില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പരിക്കേറ്റതോടെ മാത്യൂ വെയ്‌ഡ് കീപ്പറാവും. പേസര്‍ ജോഷ് ലിറ്റിലിന് പകരം കാര്‍ത്തിക് ത്യാഗിയും കളിക്കും. 

പ്ലേയിംഗ് ഇലവനുകള്‍

ഗുജറാത്ത്: ശുഭ്‌മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ഷാരൂഖ് ഖാന്‍, ഡേവിഡ് മില്ലര്‍, മാത്യൂ വെയ്‌ഡ് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, ഉമേഷ് യാദവ്, മോഹിത് ശര്‍മ്മ, കാര്‍ത്തിക് ത്യാഗി. 

ഇംപാക്‌ട് സബ്സ്റ്റിറ്റ്യൂട്ട്സ്: അഭിനവ് മനോഹര്‍, സന്ദീപ് വാര്യര്‍, ബി ആര്‍ ശരത്, ദര്‍ശന്‍ നല്‍കാണ്ഡെ, ജയന്ത് യാദവ്. 

ചെന്നൈ: റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സാന്‍റ്‌നര്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, സിമര്‍ജീത് സിംഗ്. 

ഇംപാക്‌ട് സബ്സ്റ്റിറ്റ്യൂട്ട്സ്: അജിങ്ക്യ രഹാനെ, ഷെയ്‌ഖ് റഷീദ്, ആരവല്ലി അവനിഷ്, സമീര്‍ റിസ്‌വി, മുകേഷ് ചൗധരി. 

സീസണിലെ 11 മത്സരങ്ങളിൽ 12 പോയിന്‍റുമായി പട്ടികയില്‍ ആദ്യ നാലിൽ ഉണ്ടെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇന്ന് ജയം അനിവാര്യമാണ്. ഗുജറാത്തിന്‍റെ തട്ടകത്തിൽ ബാറ്റിംഗിലും ബൗളിംഗിലും മുൻതൂക്കം സിഎസ്‌കെയ്‌ക്കുണ്ട്. എങ്കിലും ഗുജറാത്തിനെ പിടിച്ചുകെട്ടുക ചെന്നൈക്ക് എളുപ്പമാകില്ല. അതേസമയം കണക്കുകളിൽ മാത്രം പ്ലേ ഓഫ് പ്രതീക്ഷകൾ നിലനില്‍ക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന് ഇന്നത്തേത് ജീവന്‍മരണ പോരാട്ടമാണ്. ടീമിന്‍റെ ആദ്യ സീസണിൽ ചാമ്പ്യൻമാരും രണ്ടാം സീസണില്‍ ഫൈനലിസ്റ്റുകളായിട്ടും ഗുജറാത്ത് ഇത്തവണ വിയര്‍ക്കുന്നു. പോയിന്‍റ് പട്ടികയില്‍ അവസാനസ്ഥാനത്ത് നില്‍ക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന് ഇന്ന് തോറ്റാല്‍ പിന്നെ പ്ലേ ഓഫ് പ്രതീക്ഷ വേണ്ട.

Read more: ഒടുവിലാ മഹാരഹസ്യം പുറത്ത്; എന്തുകൊണ്ട് സുനില്‍ നരെയ്‌ന് സന്തോഷവും സങ്കടവുമില്ല, എന്നും ഒരേ ഭാവം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!