ഐപിഎല്ലിന് ഒരു മാസം ബാക്കി, മുട്ടന്‍ പണികിട്ടി രാജസ്ഥാന്‍ റോയല്‍സ്; ഹോം ഗ്രൗണ്ട് പൂട്ടി

Published : Feb 24, 2024, 07:00 PM ISTUpdated : Feb 24, 2024, 07:07 PM IST
ഐപിഎല്ലിന് ഒരു മാസം ബാക്കി, മുട്ടന്‍ പണികിട്ടി രാജസ്ഥാന്‍ റോയല്‍സ്; ഹോം ഗ്രൗണ്ട് പൂട്ടി

Synopsis

സ്റ്റേഡിയം ക്രിക്കറ്റ് അസോസിയേഷന്‍ കൈമാറാതിരുന്നതോടെ രാജസ്ഥാന്‍ സ്പോര്‍ട്‌സ് കൗണ്‍സില്‍ ഉദ്യോഗസ്ഥരെത്തി സീല്‍ ചെയ്യുകയായിരുന്നു

ജയ്‌പൂര്‍: ഐപിഎല്‍ 2024 സീസണ്‍ ആരംഭിക്കാന്‍ ഒരു മാസം മാത്രം അവശേഷിക്കേ രാജസ്ഥാന്‍ റോയല്‍സിന് ആശങ്ക. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് ജയ്‌പൂരിലെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിംഗ് സ്റ്റേഡിയം നഷ്ടപ്പെട്ടേക്കും. സ്റ്റേഡിയത്തിന്‍റെ ഉപയോഗം സംബന്ധിച്ച് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനും സ്പോർട്ട്സ് കൗൺസിലും തമ്മിലുണ്ടായ തർക്കമാണ് ഇതിന് കാരണം. സ്റ്റേഡിയത്തിലെ സൗകര്യങ്ങളും രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസും അക്കാഡമിയും സംസ്ഥാന സ്പോര്‍ട്‌സ് കൗണ്‍സില്‍ സീല്‍ ചെയ്‌തു.  

കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനാലും വലിയ കുടിശ്ശിക വരുത്തിയതിനാലും സവായ് മാന്‍സിംഗ് സ്റ്റേഡിയം കൈമാറണമെന്ന് കാണിച്ച് രാജസ്ഥാന്‍ സ്പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സോഹന്‍ റാം ചൗധരി രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന് വെള്ളിയാഴ്ച കത്ത് നല്‍കിയിരുന്നു. എന്നാല്‍ സ്റ്റേഡിയം ക്രിക്കറ്റ് അസോസിയേഷന്‍ കൈമാറാതിരുന്നതോടെ രാജസ്ഥാന്‍ സ്പോര്‍ട്‌സ് കൗണ്‍സില്‍ ഉദ്യോഗസ്ഥരെത്തി സീല്‍ ചെയ്യുകയായിരുന്നു. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ കരാര്‍ നിബന്ധനകള്‍ ലംഘിച്ചതായി രാജസ്ഥാന്‍ സ്പോര്‍ട്‌സ് കൗണ്‍സില്‍ വാദിക്കുന്നു. കരാര്‍ പ്രകാരമുള്ള തുക അടയ്ക്കുന്നതില്‍ വീഴ്ചയുണ്ടായി എന്നതാണ് പ്രധാനമായും സ്പോര്‍ട്‌സ് കൗണ്‍സില്‍ ചൂണ്ടിക്കാണിക്കുന്നത്. 

ഐപിഎല്‍ 2024 സീസണില്‍ മാര്‍ച്ച് 24ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരെയാണ് സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ ഹോം മത്സരം നടക്കേണ്ടത്. മാര്‍ച്ച് 28ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ഇവിടെ റോയല്‍സിന്‍റെ രണ്ടാം മത്സരം. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സില്‍ ധ്രുവ് ജൂരെല്‍, ജോസ് ബട്‌ലര്‍, കുണാല്‍ സിംഗ് റാത്തോഡ്, ടോം കോഹ്‌ലര്‍, റിയാന്‍ പരാഗ്, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, യശസ്വി ജയ്‌സ്വാള്‍, ശുഭം ദുബെ, ഡൊണോവന്‍ ഫെറൈര, റോവ്‌മാന്‍ പവല്‍, ആബിദ് മുഷ്‌താഖ്, ആദം സാംപ, കുല്‍ദീപ് സെന്‍, ആവേഷ് ഖാന്‍, നാന്ദ്രേ ബര്‍ഗര്‍, നവ്‌ദീപ് സെയ്‌നി, പ്രസിദ്ധ് കൃഷ്‌ണ, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍ഡ് ബോള്‍ട്ട്, സന്ദീപ് ശര്‍മ്മ, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരാണുള്ളത്. 

Read more: ഇരു കൈകളും നഷ്ടമായവന് ക്രിക്കറ്റ് ദൈവം തുണ; പാരാ ക്രിക്കറ്ററെ പ്രചോദിപ്പിച്ച് സച്ചിന്‍, മനംകീഴടക്കി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍