
ചെന്നൈ: ഇന്ത്യന്‍ പ്രീമിയർ ലീഗ് കരിയറില്‍ ഒരു സീസണിലെ തന്‍റെ ഏറ്റവും ഉയർന്ന വ്യക്തിഗത ടോട്ടല്‍ എന്ന റെക്കോർഡ് ഐപിഎല്‍ 2024ല്‍ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണ്‍. ചെപ്പോക്കില്‍ സിഎസ്കെയ്ക്ക് എതിരെ ഇറങ്ങുമ്പോള്‍ ഈ സീസണില്‍ 471 റണ്‍സായിരുന്നു സഞ്ജുവിനുണ്ടായിരുന്നത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 19 പന്തുകളില്‍ 15 റണ്‍സ് നേടി പുറത്തായെങ്കിലും ഈ സീസണിലെ റണ്‍ സമ്പാദ്യം 486ലെത്തിച്ച സഞ്ജു 2021ലെ 484 റണ്‍സിന്‍റെ സ്വന്തം റെക്കോർഡ് തകർത്തു.
2013ല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച സഞ്ജു ഇതുവരെ ഒരു സീസണില്‍ നേടിയിരുന്ന ഉയർന്ന ടോട്ടല്‍ 2021ല്‍ പതിനാല് മത്സരങ്ങളില്‍ പേരിലാക്കിയ 484 റണ്‍സായിരുന്നു. 2013ല്‍ 11 മത്സരങ്ങളില്‍ 206 ഉം, 2014ല്‍ 13 മത്സരങ്ങളില്‍ 339 ഉം, 2015ല്‍ 14 മത്സരങ്ങളില്‍ 204 ഉം, 2016ല്‍ 14 മത്സരങ്ങളില്‍ 291 ഉം, 2017ല്‍ 14 മത്സരങ്ങളില്‍ 386 ഉം, 2018ല്‍ 15 മത്സരങ്ങളില്‍ 441 ഉം, 2019ല്‍ 12 മത്സരങ്ങളില്‍ 342 ഉം, 2020ല്‍ 14 മത്സരങ്ങളില്‍ 375 ഉം, 2021ല്‍ 14 മത്സരങ്ങളില്‍ 484, 2022ല്‍ 17 മത്സരങ്ങളില്‍ 458 ഉം, 2023ല്‍ 14 മത്സരങ്ങളില്‍ 362 ഉം റണ്‍സാണ് ഓരോ ഐപിഎല്‍ സീസണിലും സഞ്ജു സാംസണ്‍ നേടിയത്.
Read more: രാജസ്ഥാന്‍ റോയല്‍സിന് അടക്കം ആശങ്ക; പ്ലേ ഓഫ് കളിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ കാണില്ല?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം