
ഹൈദരാബാദ്: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് ദക്ഷിണേന്ത്യന്‍ ഡർബിക്ക് അരങ്ങൊരുങ്ങി. ഉപ്പല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഹൈദരാബാദില്‍ സുഖമില്ലാത്ത മായങ്ക് അഗർവാളിന് പകരം നിതീഷ് റെഡ്ഡിയാണ് കളിക്കുന്നത്. മൂന്ന് വിദേശ താരങ്ങള്‍ മാത്രമേ സണ്‍റൈസേഴ്സിന്‍റെ ഇലവനിലുള്ളൂ. മൂന്ന് മാറ്റങ്ങളുമായാണ് സിഎസ്‍കെ കളത്തിലിറങ്ങുന്നത്. പരിക്കേറ്റ മതീഷ പരിതാനയ്ക്ക് പകരം മഹീഷ് തീക്ഷന ഇലവനിലെത്തി. മൊയീന്‍ അലി, മുകേഷ് ചൗധരി എന്നിവരാണ് ഇന്ന് ഇലവനിലെത്തിയ മറ്റ് താരങ്ങള്‍.
പ്ലേയിംഗ് ഇലവനുകള്‍
സിഎസ്‍കെ: റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, അജിങ്ക്യ രഹാനെ, മൊയീന്‍ അലി, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി (വിക്കറ്റ് കീപ്പർ) ദീപക് ചഹാർ, തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷന.
സണ്‍റൈസേഴ്സ്: അഭിഷേക് ശർമ്മ, ഏയ്‍ഡന്‍ മാർക്രം, ഹെന്‍റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പർ), അബ്ദുള്‍ സമദ്, നിതീഷ് റെഡ്ഡി, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ജയ്‍ദേവ് ഉനദ്കട്ട്, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കാണ്ഡെ, ടി നടരാജന്‍.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടും ഗുജറാത്ത് ടൈറ്റന്‍സിനോടും ജയിച്ച് സീസണിൽ ഗംഭീര തുടക്കം ചെന്നൈ സൂപ്പർ കിംഗ്സ് നേടിയിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റല്‍സിനോട് 20 റൺസിന് തോറ്റത് കുതിപ്പിന് തടയിട്ടു. അതിനാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കളിച്ച് വിജയവഴിയിലേക്ക് മടങ്ങിവരാൻ ഒരുങ്ങുകയാണ് സിഎസ്കെ. അതേസമയം വിക്കറ്റ് വേട്ടക്കാരിൽ മുന്നിലുള്ള ബംഗ്ലാ പേസർ മുസ്തഫിസുർ റഹ്മാൻ നാട്ടിലേക്ക് മടങ്ങിയത് ചെന്നൈക്ക് മത്സരത്തിന് മുമ്പ് കനത്ത തിരിച്ചടിയാണ്.
ഹോം ഗ്രൗണ്ടിലെ ബാറ്റിംഗ് അനുകൂല പിച്ച് തുണയ്ക്കും എന്ന കണക്കുകൂട്ടലിലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇറങ്ങുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരെണ്ണമേ ഹൈദരാബാദിന് ഇക്കുറി വിജയിക്കാനായുള്ളൂ. ഗുജറാത്ത് ടൈറ്റന്‍സിനോടും കെകെആറിനോടും തോറ്റപ്പോൾ മുബൈ ഇന്ത്യന്‍സിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കാനായി. ബൗളിംഗിൽ വലിയ കരുത്ത് അവകാശപ്പെടാനില്ലാത്തതിനാല്‍ ട്രാവിസ് ഹെഡും എയ്ഡൻ മർക്രമും ഹെൻറിച്ച് ക്ലാസനും അടങ്ങുന്ന കൂറ്റനടിക്കാരിലാണ് ഹൈദരാബാദിന്‍റെ പ്രധാന പ്രതീക്ഷ. പാറ്റ് കമ്മിൻസിന്‍റെ നായക മികവും ഹൈദരാബാദിന് കരുത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!