അടിയും തിരിച്ചടിയുമായി ചെന്നൈയും ബെംഗളൂരുവും; മഞ്ഞപ്പടയ്ക്ക് ഭേദപ്പെട്ട തുടക്കം

Published : May 03, 2025, 09:59 PM IST
അടിയും തിരിച്ചടിയുമായി ചെന്നൈയും ബെംഗളൂരുവും; മഞ്ഞപ്പടയ്ക്ക് ഭേദപ്പെട്ട തുടക്കം

Synopsis

ഓപ്പണര്‍ ഷെയ്ക് റഷീദിന്റെയും സാം കറന്റെയും വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. 

ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മികച്ച തുടക്കം. 214 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്ന നിലയിലാണ്. ഓപ്പണര്‍ ആയുഷ് മാത്രെയും (39) രവീന്ദ്ര ജഡേജയു(0)മാണ് ക്രീസിൽ.

സ്പിൻ ആക്രമണമാണ് ബെംഗളൂരു ആദ്യം തന്നെ പരീക്ഷിച്ചത്. ക്രുനാൽ പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിൽ 6 റൺസ് മാത്രമാണ് പിറന്നത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ രണ്ടാം ഓവറിൽ 5 റൺസ് മാത്രം നേടാനെ ചെന്നൈ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞുള്ളൂ. മൂന്നാം ഓവറിൽ യാഷ് ദയലിനെതിരെ 12 റൺസ് കൂടി നേടി ചെന്നൈ സ്കോര്‍ ഉയര്‍ത്തി. എന്നാൽ, ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ നാലാം ഓവറിൽ അഞ്ച് ബൗണ്ടറികളും ഒരു സിക്സറും പറത്തിയ ആയുഷ് മാഹ്ത്രെ 26 റൺസ് അടിച്ചുകൂട്ടി. 

4.1 ഓവറിൽ ടീം സ്കോര്‍ 50 കടന്നു. എന്നാൽ, രണ്ട് പന്തുകൾക്ക് ശേഷം ഷെയ്ക് റഷീദിനെ പുറത്താക്കി ക്രുനാൽ ചെന്നൈയ്ക്ക് ആദ്യ പ്രഹരം നൽകി. പവര്‍ പ്ലേ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അവസാന മത്സരത്തിൽ അര്‍ദ്ധ സെഞ്ച്വറിയോടെ  തിളങ്ങിയ സാം കറനെ ലുൻഗി എൻഗിഡി പുറത്താക്കി. 5 പന്തുകൾ നേരിട്ട കറന് 5 റൺസ് മാത്രം നേടാനെ സാധിച്ചുള്ളൂ.  

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര