ഐപിഎല്ലില്‍ ഇന്ന് മലയാളിപ്പോര്; മുന്‍തൂക്കം കരുണ്‍ നായര്‍ക്ക്, സഞ്ജു സാംസണ് സ‍മ്മര്‍ദം

Published : Apr 16, 2025, 10:45 AM ISTUpdated : Apr 16, 2025, 10:47 AM IST
ഐപിഎല്ലില്‍ ഇന്ന് മലയാളിപ്പോര്; മുന്‍തൂക്കം കരുണ്‍ നായര്‍ക്ക്, സഞ്ജു സാംസണ് സ‍മ്മര്‍ദം

Synopsis

രാജസ്ഥാന്‍ റോയല്‍സ് സീസണിലെ ഏഴാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ഏറ്റവും സമ്മര്‍ദം ക്യാപ്റ്റന്‍ സഞ്ജു സാംസണ്, അതിന് കാരണങ്ങളുണ്ട്

ദില്ലി: ഐപിഎല്ലില്‍ ഇന്ന് മലയാളിപ്പോരിന്‍റെ ദിനമാണ്. ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍ വരുന്നു. ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡ‍ിയത്തിലാണ് മത്സരം. റോയല്‍സിനെ നയിക്കുന്നത് മലയാളി താരം സഞ്ജു സാംസണാണെങ്കില്‍ ക്യാപിറ്റല്‍സ് ബാറ്റിംഗ് നിരയില്‍ ശ്രദ്ധേയം കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മിന്നലാട്ടം നടത്തിയ മറുനാടന്‍ മലയാളി കരുണ്‍ നായരാണ്. 

ഐപിഎല്‍ പതിനെട്ടാം സീസണില്‍ ടീമിന്‍റെ ഏഴാം മത്സരത്തിന് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുമ്പോള്‍ ഏറ്റവും സമ്മര്‍ദം ക്യാപ്റ്റന്‍ സഞ്ജു സാംസണിനായിരിക്കും. ആര്‍സിബിക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ സഞ്ജു 19 പന്തില്‍ 15 റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു. സ്ട്രൈക്ക് റേറ്റ് 79നടുത്തേയുള്ളൂ. സ്‌പിന്നര്‍മാരെ നേരിടാന്‍ പ്രയാസപ്പെടുന്നു എന്ന വിമര്‍ശനം ഏറെക്കാലമായി നേരിടുന്ന സഞ്ജു കഴിഞ്ഞ മത്സരത്തിലും ക്രുനാല്‍ പാണ്ഡ്യയുടെ പന്തിലാണ് പുറത്തായത്. ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ അക്രമണോത്സുകത കാട്ടാനും സഞ്ജുവിനാകുന്നില്ല. പേസര്‍മാര്‍ക്കെതിരെയും ആദ്യ ഓവറുകളില്‍ സഞ്ജുവിന്‍റെ ബാറ്റ് വിറയ്ക്കുന്നു. സീസണിലെ ആറ് കളികളില്‍ സഞ്ജുവിന് 193 റണ്‍സേ ആയിട്ടുള്ളൂ. സീസണിലെ റണ്‍ സ്കോറര്‍മാരുടെ പട്ടികയില്‍ സഞ്ജു സാംസണ്‍ ആദ്യ 15ല്‍ പോലുമില്ല. സീസണില്‍ അര്‍ധസെഞ്ചുറി നേടിയത് ഒറ്റത്തവണ മാത്രം. അര്‍ധസെഞ്ചുറിക്കാരുടെ പട്ടികയിലും സഞ്ജുവിന് ആദ്യ പതിനഞ്ചിലും സ്ഥാനമില്ലാത്ത അവസ്ഥയിലാണ്. 

മറുവശത്ത് കട്ട ആത്മവിശ്വാസത്തോടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റര്‍ കരുണ്‍ നായര്‍ കളത്തിലിറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഇംപാക്ട് സബ്ബായി മൈതാനത്തിറങ്ങിയ കരുണ്‍ 40 പന്തുകളില്‍ 89 റണ്‍സടിച്ച് കയ്യടി വാങ്ങിയിരുന്നു. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറായ ജസ്പ്രീത് ബുമ്രയെയാണ് കരുണ്‍ ഏറ്റവുമധികം പ്രഹരിച്ചത്. പവര്‍പ്ലേയിലെ അവസാന ഓവറില്‍ ബുമ്രയെ രണ്ട് സിക്‌സിനും ഒരു ഫോറിനും പറത്തി 18 റണ്‍സുമായി കരുണ്‍ നായര്‍ ഫിഫ്റ്റിയിലെത്തി. 22 പന്തിലായിരുന്നു ഡല്‍ഹിയുടെ മറുനാടന്‍ മലയാളി താരത്തിന്‍റെ അര്‍ധസെഞ്ചുറി. മത്സരത്തില്‍ കരുണിന്‍റെ ബാറ്റില്‍ നിന്ന് 12 ഫോറും അഞ്ച് സിക്‌‌സറുകളും അതിര്‍ത്തിയിലേക്ക് പറന്നു. ബുമ്രക്ക് പുറമെ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടും മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും കരുണിന്‍റെ പ്രഹരശേഷി അറിഞ്ഞു. 

ഐപിഎല്ലില്‍ നീണ്ട മൂന്ന് വര്‍ഷത്തിന് ശേഷമായിരുന്നു രണ്ട് ദിവസം മുമ്പ് കരുണ്‍ നായര്‍ ബാറ്റിംഗിന് ഇറങ്ങിയത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ലീഗില്‍ കരണ്‍ ഒരു ഫിഫ്റ്റി കണ്ടെത്തുന്നതും. കരുണിന്‍റെ മികവിന് ബുമ്രക്കെതിരെ ഡീപ് ബാക്ക്‌വേഡ് സ്‌ക്വയര്‍ ലെഗിലൂടെ നേടിയ ഫ്ലിക് സിക്‌സര്‍ മാത്രം മതി അടയാളമായി. അതേസമയം സഞ്ജു ഷോട്ട് സെലക്ഷനില്‍ എത്ര പെര്‍ഫെക്ട് അല്ല നിലവില്‍. 

സഞ്ജു സാംസണും കരുണ്‍ നായരും ക്രിക്കറ്റില്‍ സുഹൃത്തുക്കളാണ്, ഏറെക്കാലത്തെ പരിചയമുള്ളവര്‍. ഇരു ഐപിഎല്‍ ടീമുകളിലായി ഇന്ന് കളത്തിലെത്തുമ്പോള്‍ ആരാവും മികവിലേക്കുയരുക. ഫോം വീണ്ടെടുക്കാനിരിക്കുന്ന സഞ്ജുവോ, ഫോം തുടരാനിറങ്ങുന്ന കരുണ്‍ നായരോ. 

Read more: ഐപിഎല്‍: അന്ന് ഉയര്‍ന്ന റണ്‍ ചേസ് റെക്കോര്‍ഡ്, ഇന്ന് കുറഞ്ഞ സ്കോര്‍ പ്രതിരോധിച്ച ടീം; പഞ്ചാബ് കിംഗ്സ് പഞ്ചാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍