'ആദ്യം മനുഷ്യനാവാൻ പഠിക്ക്, എന്നിട്ടാവാം ക്യാപ്റ്റൻ', റിയാന്‍ പരാഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍

Published : Apr 01, 2025, 02:03 PM IST
'ആദ്യം മനുഷ്യനാവാൻ പഠിക്ക്, എന്നിട്ടാവാം ക്യാപ്റ്റൻ', റിയാന്‍ പരാഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍

Synopsis

മൂന്നാം മത്സരത്തില്‍ ഗുവാഹത്തിയിലെ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ പാരാഗ് ആദ്യ മത്സരം ജയിച്ച് വിമര്‍ശകരുടെ വായടച്ചുവെന്ന് കരുതിയപ്പോഴാണ് ക്യാപ്റ്റന്‍റെ ആറ്റിറ്റ്യൂഡ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഗുവാഹത്തി: ഐപിഎല്ലില്‍ ഞായറാഴ്ച നടന്ന രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരശേഷം സെല്‍ഫിയെടുക്കാനെത്തിയ അസം പോലീസ് സേനാംഗങ്ങളോട് റിയാന്‍ പരാഗ് മോശമായി പെരുമാറിയതായി ആരോപണം. മത്സരശേഷം സെല്‍ഫിയെടുക്കാനായി അടുത്തെത്തിയ പൊലീസുകാര്‍ക്കൊപ്പം മനസില്ലാ മനസോടെ സെല്‍ഫിക്ക് പോസ് ചെയ്ത ശേഷം ഫോണ്‍ എറിഞ്ഞു കൊടുത്തതാണ് ആരാധകരുടെ രോഷത്തിന് കാരണമായത്.

പൊലീസ് സേനാംഗങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് പരാഗിന്‍റെ നടപടിയെന്നാണ് ആരോപണം. സെല്‍ഫി എടുത്തശേഷം ഫോണ്‍ എറിഞ്ഞുകൊടുത്ത പരാഗ് പിന്നാലെയെത്തിയ ആരാധകന് ഓട്ടോഗ്രാഫ് ഒപ്പിട്ട് നല്‍കുകയും ചെയ്തിരുന്നു. ആദ്യ രണ്ട് കളികളിലും രാജസ്ഥാൻ തോല്‍വി വഴങ്ങിയതോടെ റിയാന്‍ പരാഗിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്നാം മത്സരത്തില്‍ ഗുവാഹത്തിയിലെ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ പാരാഗ് ആദ്യ മത്സരം ജയിച്ച് വിമര്‍ശകരുടെ വായടച്ചുവെന്ന് കരുതിയപ്പോഴാണ് ക്യാപ്റ്റന്‍റെ ആറ്റിറ്റ്യൂഡ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

കൊല്‍ക്കത്തക്കെതിരായ വമ്പൻ ജയം, ഐപിഎല്ലില്‍ മറ്റൊരു ടീമിനുമില്ലാത്ത റെക്കോര്‍ഡുമായി മുംബൈ ഇന്ത്യൻസ്

കൈവിരലിന് പരിക്കേറ്റ നായകന്‍ സഞ്ജു സാംസണ് പകരമാണ് ആദ്യ മൂന്ന് മത്സരങ്ങളില്‍ രാജസ്ഥാന്‍ പരാഗിനെ നായകനാക്കിയത്. സഞ്ജു തന്നെയായിരുന്നു ടീം മീറ്റിംഗില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. രാജസ്ഥാന്‍റെ ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ടു മത്സരങ്ങളും ഗുവാഹത്തിലാണെന്നതും തിരുമാനത്തിന് കാരണമായിരുന്നു. എന്നാല്‍ സ്വന്തം നാട്ടുകാരോടുള്ള പരാഗിന്‍റെ മോശം സമീപനം ആരാധകരെ ചൊടിപ്പിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുയരുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. പരാഗിനെ ഐപിഎല്ലില്‍ നിന്ന് വിലക്കണമെന്നുവരെ ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ആദ്യം മനുഷ്യനാവാന്‍ പഠിക്ക്, എന്നിട്ടാവാം ക്യാപ്റ്റനെന്നായിരുന്നു മറ്റ് ചിലരുടെ കമന്‍റ്.

വിജയത്തുടർച്ചക്ക് റിഷഭ് പന്തും ശ്രേയസ് അയ്യരും; ഐപിഎല്ലില്‍ ഇന്ന് ലക്നൗ-പഞ്ചാബ് സൂപ്പ‍ർ പോരാട്ടം

ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ രണ്ട് കളികളിലും നിരാശപ്പെടുത്തിയ പരാഗിന് ബാറ്ററെന്ന നിലയിലും തിളങ്ങാനായിരുന്നില്ല. ശനിയാഴ്ച പഞ്ചാബ് കിംഗ്സിനെതിരെ മുള്ളന്‍പൂരിലാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ അടുത്ത മത്സരം. അടുത്ത മത്സരത്തില്‍ സഞ്ജു നായകനായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്കറ്റ് കീപ്പറുടെ ഉത്തരവാദിത്തം കൂടി നിര്‍വഹിക്കാനുള്ള ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിനായി സഞ്ജു കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ചെന്നൈ തൂക്കിയ 'പിള്ളേര്‍'; ആരാണ് പ്രശാന്ത് വീറും കാർത്തിക്ക് ശർമയും?
സഞ്ജു പോയാലും രാജസ്ഥാൻ റോയല്‍സില്‍ മലയാളി ഇഫക്ട് തുടരും, വിഘ്നേഷ് പുത്തൂര്‍ രാജസ്ഥാനില്‍