സിദ്ദു ഓന്തിനെ പോലെ നിറം മാറുന്നവനെന്ന് റായുഡു, കമന്‍ററി ബോക്സില്‍ പരസ്പരം പോരടിച്ച് മുന്‍ താരങ്ങള്‍

Published : Apr 09, 2025, 02:12 PM ISTUpdated : Apr 09, 2025, 02:31 PM IST
സിദ്ദു ഓന്തിനെ പോലെ നിറം മാറുന്നവനെന്ന് റായുഡു, കമന്‍ററി ബോക്സില്‍ പരസ്പരം പോരടിച്ച് മുന്‍ താരങ്ങള്‍

Synopsis

ചെന്നൈക്കായി എം എസ് ധോണി ബാറ്റിംഗിനിറങ്ങാനിരിക്കെ സിദ്ദു നടത്തിയ കമന്‍റാണ് മുന്‍ ചെന്നൈ താരം കൂടിയായ റായുഡുവിനെ ചൊടിപ്പിച്ചത്.

മുള്ളന്‍പൂര്‍: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരത്തിനിടെ കമന്‍ററി ബോക്സില്‍ പരസ്പരം വാക് പോരിലേര്‍പ്പെട്ട് മുന്‍ ഇന്ത്യൻ താരങ്ങളായ നവജ്യോത് സിംഗ് സിദ്ദുവും അംബാട്ടി റായുഡുവും. ടീമുകളെ പിന്തുണക്കുന്ന കാര്യത്തില്‍ നവജ്യോത് സിദ്ദു ഓന്തിനെപ്പോലെ നിറം മാറുന്നവനാണെന്ന റായുഡുവിന്‍റെ കമന്‍റാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്.

എന്നാല്‍ ഉടന്‍ മറുപടിയുമായി സിദ്ദു രംഗത്തെത്തി. ഓന്ത് ആരുടെയെങ്കിലും ദൈവമാണെങ്കില്‍ അത് റായുഡുവിന്‍റേതായിരിക്കുമെന്നായിരുന്നു സിദ്ദുവിന്‍റെ മറുപടി. ഐപിഎല്‍ കരിയറില്‍ റായുഡു വിവിധ ടീമുകള്‍ക്കായി കളിച്ചത് ഓര്‍മിപ്പിച്ചായിരന്നു സിദ്ദുവിന്‍റെ മറുപടി. കമന്‍ററി ബോക്സിലിരുന്നുള്ള മുന്‍ താരങ്ങളുടെ തമ്മിലടി സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തില്‍ ചെന്നൈ ഇന്നിംഗ്സിനിടെയായിരുന്നു മുന്‍ താരങ്ങളുടെ വാക് പോര്.

ആദ്യ 5 പന്തുകളും വൈഡ്,ഐപിഎൽ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ഓവർ, നാണക്കേടിന്‍റെ റെക്കോർഡിട്ട് ഷാര്‍ദ്ദുൽ താക്കൂർ

ചെന്നൈക്കായി എം എസ് ധോണി ബാറ്റിംഗിനിറങ്ങാനിരിക്കെ സിദ്ദു നടത്തിയ കമന്‍റാണ് മുന്‍ ചെന്നൈ താരം കൂടിയായ റായുഡുവിനെ ചൊടിപ്പിച്ചത്.ഐപിഎല്‍ കമന്‍ററിക്കിടെ തന്‍റെ നിലപാടുകള്‍ തുറന്നു പറയുന്നതിലൂടെ ശ്രദ്ധേയനായ റായുഡു ചെന്നൈ സൂപ്പ‍ർ കിംഗ്സിനെയും എം എസ് ധോണിയെയും പിന്തുണക്കുന്നതിലും മുന്നിലാണ്. നേരത്തെ മുംബൈ ഇന്ത്യൻസില്‍ രോഹിത് ശര്‍മയുടെ റോളിനെപ്പറ്റി റായുഡുവും മുന്‍ ഇന്ത്യൻ താരം സഞ്ജയ് ബംഗാറും തമ്മിലും കമന്‍ററി ബോക്സില്‍ വാക് പോരിലേര്‍പ്പെട്ടിരുന്നു.

രോഹിത്തിനെ ഇംപാക്ട് പ്ലേയറായി മാത്രം കളിപ്പിക്കരുതെന്നും രോഹിത്തിനെ കേള്‍ക്കാന്‍ ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യ തയാറാവാണമെന്നും ബംഗാര്‍ പറഞ്ഞപ്പോള്‍ ഹാര്‍ദ്ദിക്കിന് ആരുടെയും ഉപദേശം ആവശ്യമില്ലെന്നും ക്യാപ്റ്റനെ സ്വതന്ത്രമായി വിടണമെന്നും അംബാട്ടി റായുഡു പറഞ്ഞിരുന്നു. എന്നാല്‍ താങ്കള്‍ ഐപിഎല്‍ ടീമിന്‍റെ ക്യാപ്റ്റാനായിരിക്കാത്തതുകൊണ്ടാണ് അങ്ങനെ തോന്നുന്നതെന്നും ഐപിഎല്ലില്‍ മുംബൈക്ക് അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്ത ആളാണ് രോഹിത്തെന്നും ബംഗാര്‍ തിരിച്ചടിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഗില്ലും സൂര്യയും ഇന്നും ഫ്‌ളോപ്പ്; ധരംശാല ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നില്‍
ദക്ഷിണാഫ്രിക്ക തകര്‍ന്നു, ധരംശാല ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം