പൈസ വസൂല്‍; പകരക്കാരനായെത്തി മുംബൈ ഇന്ത്യന്‍സിന്‍റെ ഭാഗ്യതാരമായി ജോണി ബെയ്‌ര്‍സ്റ്റോ

Published : Jun 01, 2025, 10:58 PM ISTUpdated : Jun 01, 2025, 11:21 PM IST
പൈസ വസൂല്‍; പകരക്കാരനായെത്തി മുംബൈ ഇന്ത്യന്‍സിന്‍റെ ഭാഗ്യതാരമായി ജോണി ബെയ്‌ര്‍സ്റ്റോ

Synopsis

ഐപിഎല്‍ താരലേലത്തില്‍ വിളിക്കാനാളുണ്ടായില്ല; പകരക്കാരനായെത്തി മുംബൈ ഇന്ത്യന്‍സിനായി പ്ലേഓഫില്‍ തിളങ്ങി ഇംഗ്ലണ്ടിന്‍റെ ജോണി ബെയ്‌ര്‍സ്റ്റോ

അഹമ്മദാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേഓഫിന് മുന്നോടിയായി പകരക്കാരന്‍റെ റോളില്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയ്‌ര്‍സ്റ്റോയെ മുംബൈ ഇന്ത്യന്‍സ് കൊണ്ടുവരുമ്പോള്‍ നെറ്റി ചുളിച്ചവരേറെ. മുപ്പത്തിയഞ്ചാം വയസില്‍ ബെയ്‌ര്‍സ്റ്റോയുടെ പ്രഹരശേഷിയില്‍ സംശയമുണ്ടായിരുന്നു പലര്‍ക്കും. എന്നാല്‍ പ്ലേഓഫില്‍ മുംബൈ ഇന്ത്യന്‍സിനായി ഇറങ്ങിയ ആദ്യ രണ്ട് മത്സരത്തിലും ഓപ്പണര്‍ ജോണി ബെയ്‌ര്‍സ്റ്റോ തിളങ്ങി. ഇരു മത്സരങ്ങളിലും ജോണിക്കരുത്തിലാണ് മുംബൈ ഇന്ത്യന്‍സ് മികച്ച തുടക്കം സ്വന്തമാക്കിയത്. 

ഐപിഎല്‍ പതിനെട്ടാം സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന താരമാണ് ഇംഗ്ലണ്ട് വെറ്ററന്‍ ജോണി ബെയ്‌ര്‍സ്റ്റോ. ബെയ്‌ര്‍സ്റ്റോ 2024 ജൂണിന് ശേഷം ഇംഗ്ലണ്ടിനായും കളിച്ചിട്ടില്ല. കൗണ്ടി ചാമ്പ്യൻഷിപ്പില്‍ യോര്‍ക്‌ഷെയറിന് വേണ്ടിയാണ് ജോണി ബെയ്‌ര്‍സ്റ്റോ ഇപ്പോൾ കളിച്ചുകൊണ്ടിരുന്നത്. ഐപിഎല്ലില്‍ ഹൈദരാബാദിനും പഞ്ചാബിനുമായി അമ്പതിലേറെ മത്സരങ്ങള്‍ കളിച്ച പരിചയം ബെയ്‌ര്‍സ്റ്റോയ്ക്കുണ്ടായിരുന്നു. ഐപിഎല്‍ 2025 പ്ലേഓഫിന് മുമ്പ് ദക്ഷിണാഫ്രിക്കന്‍ താരം റിയാന്‍ റിക്കിള്‍ട്ടണ്‍ നാട്ടിലേക്ക് മടങ്ങിയതോടെയാണ് ബെയ്‌ര്‍സ്റ്റോയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കുന്നത്. റിയാനൊരു വിക്കറ്റ് കീപ്പറായതിനാല്‍ ഒരു കീപ്പറെ തന്നെ മുംബൈക്ക് വിദേശിയായി ആവശ്യമായിരുന്നു. അങ്ങനെ നറുക്കുവീണ ജോണി ബെയ്‌ര്‍സ്റ്റോയെ പ്ലേഓഫില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ട് മത്സരങ്ങളിലും മികച്ച തുടക്കം സമ്മാനിച്ചു. 

എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തിയപ്പോള്‍ ജോണി ബെയ്‌ര്‍സ്റ്റോ 22 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറുകളും സഹിതം 47 റണ്‍സുമായി തിളങ്ങിയിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം 7.2 ഓവറില്‍ 84 റണ്‍സ് ചേര്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്സിനെതിരെ രോഹിത്തിനെ മുംബൈക്ക് വേഗം നഷ്ടമായിട്ടും ജോണി ബെയ്‌ര്‍സ്റ്റോ 24 പന്തുകളില്‍ മൂന്ന് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 38 റണ്‍സെടുത്തും സാന്നിധ്യമറിയിച്ചു. 

ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറായ റിയാന്‍ റിക്കിള്‍ടൺ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്‍റെ മുന്നൊരുക്കമായി സിംബാബ്‌വെക്കെതിരെ നടക്കുന്ന പരിശീലന മത്സരത്തില്‍ കളിക്കാനായാണ് നാട്ടിലേക്ക് മടങ്ങിയത്. റിയാന്‍ റിക്കിള്‍ടണ് പുറമെ ഇംഗ്ലണ്ടിന്‍റെ വില്‍ ജാക്സും നാട്ടിലേക്ക് വണ്ടികയറിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനായി കളിക്കേണ്ടതിനാലാണ് ജാക്സ് മടങ്ങിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്