ഇനിയാണ് യഥാര്‍ത്ഥ പോര്! പ്ലേ ഓഫിലെത്തുക മുംബൈ ഇന്ത്യന്‍സോ, ഡല്‍ഹി ക്യാപിറ്റല്‍സോ? നാളെ നിര്‍ണായക മത്സരം

Published : May 20, 2025, 09:12 AM IST
ഇനിയാണ് യഥാര്‍ത്ഥ പോര്! പ്ലേ ഓഫിലെത്തുക മുംബൈ ഇന്ത്യന്‍സോ, ഡല്‍ഹി ക്യാപിറ്റല്‍സോ? നാളെ നിര്‍ണായക മത്സരം

Synopsis

മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള നിർണായക മത്സരത്തിൽ ആരായിരിക്കും വിജയിക്കുക? ഡൽഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മങ്ങലേൽക്കുമോ?

ലക്‌നൗ: ഐപിഎല്‍ പ്ലേ ഓഫ് കാണാതെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് കൂടി പുറത്തായതോടെ നാളത്തെ മുംബൈ ഇന്ത്യന്‍സ് - ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം നിര്‍ണായകമായി. ഗുജറാത്ത് ടൈറ്റന്‍സിനും പഞ്ചാബ കിംഗ്‌സിനും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഒപ്പം ആരാകും പ്ലേ ഓഫില്‍ എത്തുക എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. നാളെ മുംബൈ ജയിച്ചാല്‍ ഡല്‍ഹി പ്ലേ ഓഫിലെത്താതെ പുറത്താകും. 12 കളിയില്‍ 14 പോയിന്റുളള മുംബൈ ഇന്ത്യന്‍സിന് നാളത്തേത് ഉള്‍പ്പടെ രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. രണ്ടും ജയിച്ചാല്‍ മുംബൈയ്ക്ക് 18 പോയിന്റാവും. 13 പോയിന്റുളള ഡല്‍ഹി ക്യാപിറ്റല്‍സിന് ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിക്കുക മാത്രമല്ല, മുംബൈ രണ്ട് മത്സരങ്ങളും തോല്‍ക്കുകയും വേണം.

മുംബൈ തോറ്റാല്‍, പഞ്ചാബ് കിംഗ്‌സിനെതിരായ അവസാന മത്സരം ഡല്‍ഹിയ്ക്ക് ജീവന്‍മരണ പോരാട്ടമാകും. അല്ലെങ്കില്‍ ലക്‌നൗവിന്റെയും മുംബൈയുടെയും അവസാന മത്സര ഫലങ്ങളെ ഡല്‍ഹിയ്ക്ക് ആശ്രയിക്കേണ്ടിവരും. ഗുജറാത്ത് ടൈറ്റന്‍സ് പത്ത് വിക്കറ്റിന് ഡല്‍ഹിയെ തകര്‍ത്തപ്പോള്‍ 17 പോയിന്റ് വീതമുളള പഞ്ചാബ് കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പാക്കി. 12 കളിയില്‍ ഒന്‍പതാം ജയത്തോടെ ഗുജറാത്ത് 18 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 

12 കളിയില്‍ 14 പോയിന്റുളള മുംബൈ ഇന്ത്യന്‍സ്, 13 പോയിന്റുളള ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരാണ് പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായി പൊരുതുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളാണ് പുറത്തായത്.

അതേസമയം, ഐപിഎല്ലില്‍ ഇന്ന് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ മത്സരം. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. രാജസ്ഥാന്റെ, സീസണിലെ അവസാന മത്സരമാണിത്. ഇന്ന് തോറ്റാല്‍ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരകും. ചെന്നൈയ്ക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളുംവൈഭവ് സൂര്യവന്‍ഷിയും മാത്രമാണ് രാജസ്ഥാനായി തിളങ്ങുന്നത്. ജയത്തോടെ തലയുയര്‍ത്തി സീസണ്‍ അവസാനിപ്പിക്കാനാകും ചെന്നൈയുടേയും ശ്രമം.

PREV
Read more Articles on
click me!

Recommended Stories

ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
മുഷ്താഖ് അലി ട്രോഫി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മലയാളി താരം, മുഹമ്മദ് ഷമി 25ാം സ്ഥാനത്ത്