
അഹമ്മദാബാദ്: ഐപിഎല്ലിലെ നിര്‍ണായകമായ രണ്ടാം ക്വാളിഫയര്‍ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. അൽപ്പം മൂടിക്കെട്ടിയ കാലാവസ്ഥയാണെന്നും വിക്കറ്റ് മൂടിയിട്ടിരുന്നതിനാൽ ആദ്യം ബൗൾ ചെയ്യുന്നതാണ് നല്ലതെന്ന് കരുതുന്നുമെന്നും പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞു. ടീമിലെ അന്തരീക്ഷം മികച്ചതാണെന്ന് പറഞ്ഞ ശ്രേയസ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ ടീമിൽ തിരിച്ചെത്തിയെന്നും അറിയിച്ചു. അതേസമയം, ടോസ് നേടിയാൽ ബൗളിംഗ് എടുക്കാനായിരുന്നു തന്റെയും തീരുമാനമെന്ന് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ പറഞ്ഞു. പരിക്കേറ്റ റിച്ചാർഡ് ഗ്ലീസണ് പകരം റീസ് ടോപ്ലി ടീമിൽ ഇടം നേടിയെന്നും ഹാർദിക് കൂട്ടിച്ചേർത്തു.
പ്ലേയിംഗ് ഇലവൻ
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ്മ, ജോണി ബെയർസ്റ്റോ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമാൻ ധിർ, രാജ് ബവ, മിച്ചൽ സാന്റനര്‍, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുമ്ര, റീസ് ടോപ്ലി.
ഇംപാക്ട് സബ്സ്: അശ്വനി കുമാർ, ശ്രീജിത്ത് കൃഷ്ണൻ, രഘു ശർമ്മ, റോബിൻ മിൻസ്, ബെവൺ ജേക്കബ്സ്.
പഞ്ചാബ് കിംഗ്സ്: പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമർസായി, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിംഗ്, കൈൽ ജാമിസൺ, വൈശാഖ് വിജയകുമാർ.
ഇംപാക്ട് സബ്സ്: പ്രഭ്സിമ്രാൻ സിംഗ്, സേവ്യർ ബാർട്ട്ലെറ്റ്, ഹർപ്രീത് ബ്രാർ, സൂര്യാൻഷ് ഷെഡ്ജ്, പ്രവീൺ ദുബെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!