വീണ്ടും ചേസിംഗ് തെരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്, സഞ്ജു സാംസണ്‍ ഇല്ല; എതിരാളികള്‍ ഗുജറാത്ത് ടൈറ്റന്‍സ്

Published : Apr 28, 2025, 07:20 PM ISTUpdated : Apr 28, 2025, 07:32 PM IST
വീണ്ടും ചേസിംഗ് തെരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്, സഞ്ജു സാംസണ്‍ ഇല്ല; എതിരാളികള്‍ ഗുജറാത്ത് ടൈറ്റന്‍സ്

Synopsis

രാജസ്ഥാന്‍ റോയല്‍സ് രണ്ട് മാറ്റങ്ങളുമായി ഇറങ്ങുന്നു, സഞ്ജു സാംസണ്‍ ഇന്നും കളിക്കുന്നില്ല

ജയ്‌പൂര്‍: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ടോസ്. ടോസ് വിജയിച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ബൗളിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ റോയല്‍സിനായി ഇന്നും കളിക്കുന്നില്ല. രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്. പേസര്‍മാരായ ഫറൂഖിക്ക് പകരം സ്‌പിന്നര്‍ തീക്ഷനയും, തുഷാറിന് പകരം യുധ്‌വീറും ഇലവനില്‍ കളിക്കുന്നു. അതേസമയം ടൈറ്റന്‍സില്‍ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ കരീം ജനാത് അരങ്ങേറ്റം കുറിക്കുകയാണ്. ഇന്ന് തോറ്റാല്‍ ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമാകും രാജസ്ഥാന്‍ റോയല്‍സ്.

പ്ലേയിംഗ് ഇലവനുകള്‍

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജൂരെല്‍ (വിക്കറ്റ് കീപ്പര്‍), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരങ്ക, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷന, സന്ദീപ് ശര്‍മ്മ, യുധ്‌വീര്‍ സിംഗ്. 

ഇംപാക്ട് സബ്: ശുഭം ദുബെ, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ‌്‌വാള്‍, തുഷാര്‍ ദേശ്‌പാണ്ഡെ, കുണാല്‍ സിംഗ് റാത്തോഡ്. 

ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്‌മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, കരീം ജനാത്, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ. 

ഇംപാക്ട് സബ്: ഇഷാന്ത് ശര്‍മ്മ, മഹിപാല്‍ ലോറര്‍, അനൂജ് റാവത്ത്, അര്‍ഷാദ് ഖാന്‍, ദാസുന്‍ ശനക. 

Read more: അര്‍ധസെഞ്ചുറിയുമായി ആര്‍സിബിയെ ജയിപ്പിച്ചിട്ടും നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് വിരാട് കോലി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ചിലർക്ക് ഫാൻ ഓൺ ചെയ്യാൻ പോലും സഹായി വേണം'; ഇന്ത്യൻ ടീമിലെ 'സൂപ്പർസ്റ്റാർ' സംസ്കാരത്തിനെതിരെ തുറന്നടിച്ച് ബദരീനാഥ്
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ മാറ്റം, വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനെ പ്രഖ്യാപിച്ചു