ഐപിഎല്‍: ആ നാല് യുവ ബാറ്റര്‍മാര്‍ ടീം ഇന്ത്യക്ക് മുതല്‍ക്കൂട്ടെന്ന് ശാസ്ത്രി; ഒരാള്‍ രാജസ്ഥാന്‍ റോയല്‍സ് താരം

Published : Apr 26, 2025, 08:39 PM ISTUpdated : Apr 26, 2025, 08:46 PM IST
ഐപിഎല്‍: ആ നാല് യുവ ബാറ്റര്‍മാര്‍ ടീം ഇന്ത്യക്ക് മുതല്‍ക്കൂട്ടെന്ന് ശാസ്ത്രി; ഒരാള്‍ രാജസ്ഥാന്‍ റോയല്‍സ് താരം

Synopsis

ഐപിഎല്‍ പതിനെട്ടാം സീസണില്‍ പവര്‍പ്ലേയില്‍ ഭയരഹിതമായി ബാറ്റ് വീശുന്നതാണ് ഈ നാല് താരങ്ങളുടെയും പ്രത്യേകത 

കൊല്‍ക്കത്ത: ഐപിഎല്‍ പതിനെട്ടാം സീസണില്‍ തിളങ്ങുന്ന നാല് യുവതാരങ്ങള്‍ ഭാവിയില്‍ ടീം ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുമെന്ന് ഇന്ത്യന്‍ മുന്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി. ദി ഐസിസി റിവ്യൂ എന്ന ഷോയുടെ പുതിയ എപ്പിസോഡിലാണ് ശാസ്ത്രിയുടെ പ്രശംസ നാല് യുവ ബാറ്റര്‍മാര്‍ക്ക് ലഭിച്ചത്. നാല് താരങ്ങളും ഭയരഹിതമായി ബാറ്റ് വീശുന്നത് ശാസ്ത്രിയുടെ ശ്രദ്ധയാകര്‍ഷിച്ചു.

ചെന്നൈ സൂപ്പര്‍ കിംഗ്സ് യുവ ഓപ്പണര്‍ ആയുഷ് മഹാത്ര, രാജസ്ഥാന്‍ റോയല്‍സിന്‍റെ 14 വയസുകാരനായ ബാറ്റിംഗ് സെന്‍സേഷന്‍ വൈഭവ് സൂര്യവന്‍ഷി, പഞ്ചാബ് കിംഗ്സിന്‍റെ അഗ്രസീവ് ഓപ്പണിംഗ് സഖ്യമായ പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിംഗ് എന്നിവരാണ് ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുതല്‍ക്കൂട്ടാകുമെന്ന് രവി ശാസ്ത്രി നിരീക്ഷിക്കുന്നത്. 'ഐപിഎല്‍ പതിനെട്ടാം സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു പഞ്ചാബ് ഓപ്പണര്‍മാര്‍ (പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിംഗ്). ഇപ്പോള്‍ വന്നിരിക്കുന്ന 14 ഉം, 17 ഉം വയസ് മാത്രമുള്ള ചെറുപ്പക്കാര്‍ ആദ്യ ആറ് ഓവറില്‍ തന്നെ തകര്‍ത്തടിക്കുകയാണ്. അവിശ്വസനീയ ഷോട്ടുകളാണ് മുംബൈ ഇന്ത്യന്‍സിനെതിരെ മഹാത്രേ പറത്തിയത്. ശരിയായ ആളുകളുടെ കൈകളില്‍ എത്തിയാല്‍ മഹാത്രേ ഇന്ത്യന്‍ ടീമിനൊരു മുതല്‍ക്കൂട്ടായി വളരും'- എന്നുമാണ് ശാസ്ത്രിയുടെ വാക്കുകള്‍. 

ഐപിഎല്‍ പതിനെട്ടാം സീസണില്‍ 9 ഇന്നിംഗ്‌സുകളില്‍ 200 സ്ട്രൈക്ക് റേറ്റില്‍ 323 റണ്‍സ് പഞ്ചാബ് കിംഗ്‌സിന്‍റെ 24 വയസുകാരനായ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ നേടിക്കഴിഞ്ഞു. ഐപിഎല്ലിന്‍റെ തുടക്കത്തില്‍ ഫോം കണ്ടെത്തിയ താരം സിഎസ്‌കെയ്ക്കെതിരെ സെഞ്ചുറിയും സ്വന്തമാക്കി. ഐപിഎല്ലില്‍ മുമ്പും ഫോം കണ്ടെത്തിയിട്ടുള്ള മറ്റൊരു പഞ്ചാബ് ഓപ്പണറായ 24കാരന്‍ പ്രഭ്‌സിമ്രാന്‍ സിംഗ് ഈ സീസണില്‍ 9 കളികളില്‍ 159.63 സ്ട്രൈക്ക് റേറ്റില്‍ 257 റണ്‍സ് നേടി. പ്രഭ്‌സിമ്രാന്‍ വിക്കറ്റ് കീപ്പര്‍ കൂടിയാണ്. 

അതേസമയം 17 വയസുകാരനായ മഹാത്രേ പരിക്കേറ്റ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദിന് പകരമാണ് സിഎസ്‌കെ ടീമിലെത്തിയത്. കരുത്തുറ്റ ബൗളിംഗ് ലൈനപ്പുള്ള മുംബൈ ഇന്ത്യന്‍സിനെതിരെ മഹാത്ര 15 പന്തില്‍ 32 റണ്‍സെടുത്തിരുന്നു. ഐപിഎല്‍ അരങ്ങേറ്റത്തില്‍ നേരിട്ട ആദ്യ പന്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ഷര്‍ദ്ദുല്‍ താക്കൂറിനെതിരെ സിക്‌സര്‍ പറത്തിക്കൊണ്ട് തുടങ്ങിയ താരമാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ 14 വയസുകാരന്‍ വൈഭവ് സൂര്യവന്‍ഷി. വൈഭവ് നേടിയ സിക്‌സര്‍ ഏവരുടെയും ടെന്‍ഷന്‍ എടുത്തുമാറ്റുന്നതായി എന്നാണ് രവി ശാസ്ത്രിയുടെ വാക്കുകള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ചെന്നൈ സൂപ്പര്‍ കിംഗ്സില്ല, ഐപിഎല്‍ ലേലത്തിനുശേഷം കരുത്തരായ 4 ടീമുകളെ തെരഞ്ഞെടുത്ത് അശ്വിന്‍
ചെന്നൈ 'യങ്ങാണ്', ഈ സാല കപ്പുമെടുക്കാൻ ബെംഗളൂരു; പേപ്പറില്‍ കരുത്തർ ആരാണ്?