
കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. കൊൽക്കത്ത അവസാന മത്സരത്തിൽ ഗുജറാത്തിനെതിരെ കളിച്ച അതേ പിച്ചിൽ കളിക്കുന്നതിനാൽ പിച്ചിലെ വിള്ളലുകൾ കണക്കിലെടുത്ത് ആദ്യം ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്ന് കരുതുന്നുവെന്നായിരുന്നു ടോസ് വിജയിച്ച ശേഷം പഞ്ചാബ് നായകൻ ശ്രേയസ് അയ്യരുടെ പ്രതികരണം. രണ്ട് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്. ഗ്ലെൻ മാക്സ്വെല്ലും അസ്മത്തുള്ള ഒമർസായിയും ടീമിൽ തിരിച്ചെത്തി. അതേസമയം, ടോസ് നഷ്ടമായെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ അജിങ്ക്യ രഹാനെ പറഞ്ഞു.
പ്ലേയിംഗ് ഇലവൻ
പഞ്ചാബ് കിംഗ്‌സ് : പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിംഗ്, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), നെഹാൽ വധേര, ശശാങ്ക് സിംഗ്, ഗ്ലെൻ മാക്‌സ്വെൽ, അസ്മത്തുള്ള ഒമർസായി, മാർക്കോ യാൻസെൻ, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ
ഇംപാക്ട് സബ്സ് : ഹർപ്രീത് ബ്രാർ, മുഷീർ ഖാൻ, പ്രവീൺ ദുബെ, വിജയ്കുമാർ വൈശാഖ്, സൂര്യൻഷ് ഷെഡ്‌ഗെ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് : റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), വെങ്കടേഷ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രെ റസൽ, റോവ്മാൻ പവൽ, വൈഭവ് അറോറ, ചേതൻ സക്കറിയ, ഹർഷിത് റാണ, വരുൺ ചക്രവർത്തി
ഇംപാക്ട് സബ്സ് : ആൻറിച്ച് നോർക്കിയ, മനീഷ് പാണ്ഡെ, അംഗ്കൃഷ് രഘുവംഷി, അനുകുൽ റോയ്, ലുവ്നിത്ത് സിസോദിയ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!