ഐപിഎല്‍ പൂരത്തിന് തുടക്കം, ഹൈദരാബാദിനെതിരെ ടോസ് ജയിച്ച് ആര്‍സിബി, ഇഷാന്‍ കിഷന് ക്യാപ്റ്റനായി അരങ്ങേറ്റം

Published : Mar 28, 2026, 07:16 PM IST
RCB vs SRH Toss

Synopsis

ആര്‍സിബി ടീമില്‍ അഭിനന്ദന്‍ സിംഗാണ് പുതുമുഖം. ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് മത്സരത്തിന് മുമ്പ് പന്തെറിഞ്ഞെങ്കിലും പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയിട്ടില്ല.

ബെംഗളൂരു: ഐപിഎല്‍ പത്തൊമ്പതാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പ്ലേയിംഗ് ഇലവനില്‍ പുതുമുഖങ്ങളുമായാണ് ആര്‍സിബിയും ഹൈദരാബാദും ഇന്നിറങ്ങുന്നത്. ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ശര്‍മയും ഓപ്പണ്‍ ചെയ്യുന്ന ഹൈദരാബാദ് ടീമില്‍ ഹര്‍ഷ് ദുബെ, സലീല്‍ അറോറ എന്നീ പുതുമുഖങ്ങളുമുണ്ട്.

ആര്‍സിബി ടീമില്‍ അഭിനന്ദന്‍ സിംഗാണ് പുതുമുഖം. ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് മത്സരത്തിന് മുമ്പ് പന്തെറിഞ്ഞെങ്കിലും പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയിട്ടില്ല. ജേക്കബ് ഡഫിയും ഭുവനേശ്വര്‍ കുമാറും ആണ് ആര്‍സിബിയുടെ പേസ് നിരയെ നയിക്കുന്നത്. വിരാട് കോലിയും ഫിൽ സാള്‍ട്ടുമാണ് ആര്‍സിബി ഓപ്പണര്‍മാര്‍. ഇംഗ്ലണ്ട് താരം ജേക്കബ് ബെഥേല്‍ പ്ലേയിംഗ് ഇലവനിലില്ല.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പ്ലേയിംഗ് ഇലവന്‍: വിരാട് കോലി, ഫിലിപ്പ് സാൾട്ട്, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, ജേക്കബ് ഡഫി, സുയാഷ് ശർമ്മ.

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവന്‍: അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, സലീൽ അറോറ, ഹർഷ് ദുബെ, ഹർഷൽ പട്ടേൽ, ജയദേവ് ഉനദ്കട്ട്, ഇഷാൻ മലിംഗ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്‍റെ ശരീരത്തെക്കുറിച്ച് എന്നേക്കാൾ അറിവ് നിങ്ങൾക്കോ'?; വിമർശകര്‍ക്ക് മറുപടിയുമായി മിച്ചല്‍ സ്റ്റാ‍ർക്ക്
ഹൈദരാബാദിനെതിരെ ആർസിബി ഗ്രൗണ്ടിലിറങ്ങുക കറുത്ത ആം ബാന്‍ഡ് ധരിച്ച്, ചിന്നസ്വാമി സ്റ്റേഡിയത്തിൽ 11 സീറ്റുകൾ ഒഴിച്ചിടും