മുംബൈ രഞ്‌ജി ട്രോഫി സ്‌ക്വാഡില്‍ ഇടം കിട്ടാതെ സൂര്യകുമാര്‍ യാദവ്. രഞ്‌ജി ട്രോഫി ക്രിക്കറ്റില്‍ കളിക്കാന്‍ താത്‌പര്യം അറിയിച്ചെങ്കിലും ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെ മുംബൈ ടീം മാനേജ്‌മെന്റ് പരിഗണിച്ചില്ല. ഒക്ടോബര്‍ 11 നാണ് മത്സരം ആരംഭിക്കുന്നത്.
മുംബൈ: മുംബൈ രഞ്‌ജി ട്രോഫി സ്‌ക്വാഡില്‍ ഇടം കിട്ടാതെ സൂര്യകുമാര്‍ യാദവ്. രഞ്‌ജി ട്രോഫി ക്രിക്കറ്റില്‍ കളിക്കാന്‍ താത്‌പര്യം അറിയിച്ചെങ്കിലും ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെ മുംബൈ ടീം മാനേജ്‌മെന്റ് പരിഗണിച്ചില്ല. ചണ്ഡീഗഡിനെതിരായ ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 11 നാണ് മത്സരം ആരംഭിക്കുന്നത്. യുവതാരം ആയുഷ് മാത്രെയെ ടീമിന്റെ വൈസ് ക്യാപ്‌റ്റനായി തിരഞ്ഞെടുത്തു. പരിക്കേറ്റ മുന്‍ നായകനും ഓള്‍റൗണ്ടറുമായ ശര്‍ദുല്‍ താക്കൂറും ആദ്യ രണ്ട് മത്സരങ്ങളില്‍ മുംബൈ ടീമില്‍ ഉണ്ടാകില്ല.
സൂര്യകുമാര്‍ യാദവ് കഴിഞ്ഞ 18 മാസമായി റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ രഞ്‌ജി ട്രോഫി പോലെ വലിയ മത്സരങ്ങള്‍ക്ക് മുമ്പ് താളം കണ്ടെത്താന്‍ സൂര്യകുമാര്‍ യാദവിന് തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്ന് മുംബൈ ചീഫ് സെലക്ടര്‍ രാജേഷ് പവാര്‍ വ്യക്തമാക്കി.ക്രിക്കറ്റ് കരിയറില്‍ സൂര്യകുമാര്‍ യാദവിന്റെ ഗ്രാഫ് താഴോട്ടാണ്. ടി20 ലോകകപ്പ് നേടിയ ക്യാപ്‌റ്റനായിട്ടും അദ്ദേഹത്തെ ക്യാപ്‌റ്റന്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്‌തു. ശ്രേയസ് അയ്യരാണ് ഇപ്പോള്‍ ടി20 ക്യാപറ്റന്‍.
പത്തൊമ്പത് വയസുള്ള ആയുഷ് അണ്ടര്‍ 19 ലോകകപ്പ് കിരീട വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത് പ്രശംസിക്കപ്പെട്ടിരുന്നു. രണ്ട് വര്‍ഷത്തിനിടെ പതിമൂന്ന് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ആയുഷിനെ ഭാവി നായകനായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതിയാണ് മുംബൈക്കുള്ളത്. പതിനാറംഗ സ്‌ക്വാഡില്‍ ഇന്ത്യന്‍ ഓപണിംഗ് ബാറ്റ്‌സ്‌മാന്‍ യഷസ്വി ജെയ്‌സ്വാളും ഇടം പിടിച്ചിട്ടുണ്ട്. സിദ്ദേഷ് ലാഡാണ് ടീം ക്യാപ്‌റ്റന്‍. ടീമിലെ സീനിയര്‍ അംഗമായ സര്‍ഫറാസ് ഖാനെ ലീഡര്‍ഷിപ്പ് റോളിലേക്ക് പരിഗണിക്കാതിരുന്നതും ചര്‍ച്ചയായി. 2020 ല്‍ അണ്ടര്‍ 19 ലോകകപ്പ് കളിച്ച ദിവ്യാഷന്‍ഷ് സക്‌സേനയെ പ്രീ സീസണ്‍ മികവിന്റെ അടിസ്ഥാനത്തില്‍ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.
മുംബൈ സ്‌ക്വാഡ്: സിദ്ദേഷ് ലാഡ് (ക്യാപറ്റന്‍), യഷസ്വി ജെയ്‌സ്വാള്‍, ആയുഷ് മാത്രെ (വൈ.ക്യാപ്‌റ്റന്‍), ദിവ്യാന്‍ഷ് സക്‌സേന, മുഷീര്‍ ഖാന്‍, സര്‍ഫറാസ്‌ഖാന്‍, സുവേദ് പാര്‍ക്കര്‍, ആകാശ് ആനന്ദ് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് തമോറെ (വിക്കറ്റ് കീപ്പര്‍), ഷാംസ് മുലാനി, തനുഷ് കോത്യന്‍, അഥര്‍വ അങ്കോലെകര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, മൊഹിത് അവസ്‌തി, സില്‍വെസ്റ്റര്‍ ഡി സൂക, ഓന്‍കാര്‍ ടര്‍മാലെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
