ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് - പഞ്ചാബ് കിംഗ്സ് പോരാട്ടം. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

10:17 PM (IST) Mar 25
പത്ത് ഓവർ പിന്നിടുമ്പോള്‍ പഞ്ചാബിനെതിരെ ശക്തമായ നിലയില്‍ ഗുജറാത്ത്. 104-1 എന്ന നിലയിലാണ് ടൈറ്റൻസ്. യുവതാരം സായ് സുദർശൻ അർദ്ധ സെഞ്ചുറി നേടി.
09:56 PM (IST) Mar 25
പഞ്ചാബിനെതിരെ 244 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് മികച്ച തുടക്കം. പവർപ്ലെ അവസാനിക്കുമ്പോള്‍ ഗുജറാത്ത് 61-1 എന്ന നിലയിലാണ്. ശുഭ്മാൻ ഗില്ലിന്റെ (33) വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്.
09:14 PM (IST) Mar 25
ഗുജറാത്തിനെതിരെ കൂറ്റൻ സ്കോർ ഉയർത്തി പഞ്ചാബ്. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 243 റണ്‍സ് നേടി. ശ്രേയസ് അയ്യർ (97), പ്രിയാൻഷ് ആര്യ (47), ശശാങ്ക് സിങ് (44) എന്നിവരാണ് പ്രധാന സ്കോറർമാർ.
08:43 PM (IST) Mar 25
ഗുജറാത്ത് ടൈറ്റൻസിനെതിരെ റണ്‍മല കയറി പഞ്ചാബ്. 15 ഓവർ അവസാനിക്കുമ്പോള്‍ 156-4 എന്ന നിലയിലാണ്. ശ്രേയസ് അയ്യർ (64), മാർക്കസ് സ്റ്റോയിനിസ് (14) എന്നിവരാണ് ക്രീസില്‍.
08:36 PM (IST) Mar 25
ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യർക്ക് അർദ്ധ സെഞ്ചുറി. 27 പന്തില്‍ മൂന്ന് ഫോറും നാല് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.
08:21 PM (IST) Mar 25
ഗുജറാത്ത് ടൈറ്റൻസിനെതിരെ പവർപ്ലേയ്ക്ക് ശേഷം പഞ്ചാബിന് തിരിച്ചടി. നാല് ഓവറില്‍ 31 റണ്‍സ് മാത്രമാണ് നേടാനായത്. പ്രിയാൻഷിന്റെ (47) വിക്കറ്റും നഷ്ടമായി. പത്ത് ഓവറില്‍ 104-2 എന്ന നിലയിലാണ് പഞ്ചാബ്.
08:00 PM (IST) Mar 25
ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്സിന് മികച്ച തുടക്കം. പവർപ്ലെ അവസാനിക്കുമ്പോള്‍ 73-1 എന്ന നിലയിലാണ് പഞ്ചാബ്. 20 പന്തില്‍ 42 റണ്‍സെടുത്ത യുവതാരം പ്രിയാൻഷ് ആര്യയാണ് തിളങ്ങിയത്.
07:52 PM (IST) Mar 25
ഗുജറാത്ത് ടൈറ്റൻസിനായി തന്റെ ആദ്യ വിക്കറ്റ് നേടി കഗീസൊ റബാഡ. പഞ്ചാബ് കിംഗ്സ് ഓപ്പണർ പ്രഭ്‌സിമ്രൻ സിംഗിന്റെ വിക്കറ്റാണ് താരം നേടിയത്.
07:14 PM (IST) Mar 25
ഇന്ത്യൻ ടീമിലെ ഭാവി പ്രതീക്ഷകളായ ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും നേർക്കുനേർ എത്തുന്നു എന്ന സവിശേഷതയും ഇന്നത്തെ മത്സരത്തിനുണ്ട്.
06:39 PM (IST) Mar 25
ഇരുടീമുകളെയും സംബന്ധിച്ച് ടോസ് നേടുകയെന്നത് ഏറെ നിർണായകമാണ്. രാത്രി 7 മണിയ്ക്കാണ് ടോസ്.
06:29 PM (IST) Mar 25
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഗുജറാത്ത് - പഞ്ചാബ് മത്സരം നടക്കുക.