
മുംബൈ: ഐപിഎല്‍ ലേല ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയായ 27 കോടി രൂപക്ക് റിഷഭ് പന്തിനെ ലക്നൗ സൂപ്പര്‍ ജയന്‍റ് സ് ടീമിലെത്തിച്ചപ്പോള്‍ ഞെട്ടിയത് ആരാധകരായിരുന്നു. അതിന് തൊട്ടു മുമ്പ് ശ്രേയസ് അയ്യരെ 26.75 കോടിക്ക് പഞ്ചാബ് ടീമിലെത്തിച്ചതിന്‍റെ അമ്പരപ്പ് മാറും മുമ്പായിരന്നു കഴിഞ്ഞ വര്‍ഷം ജിദ്ദയില്‍ നടന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ ലക്നൗ ചരിത്രം കുറിച്ചത്. വെറും പതിനാല് വയസ് മാത്രമുള്ള വൈഭവ് സൂര്യവന്‍ശിക്ക് പോലും രാജസ്ഥാന്‍ റോയല്‍സ് മുടക്കിയത് 1.1 കോടി രൂപയായിരുന്നു. ഇങ്ങനെ കളിക്കാര്‍ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ഐപിഎല്ലില്‍ അമ്പയര്‍മാര്‍ക്ക് കിട്ടുന്ന പ്രതിഫലമെത്രയായിരിക്കും.
കഴിഞ്ഞ ദിവസം മുംബൈ-ഹൈദരാബാദ് മത്സരത്തിനിടെ ബാറ്റില്‍ കൊള്ളാത്ത പന്തില്‍ ഇഷാന്‍ കിഷന്‍ അമ്പയര്‍ ഔട്ട് വിധിക്കാതെ തന്നെ സ്വയം ക്രീസ് വിട്ടപ്പോള്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് പറഞ്ഞത്, കളിക്കാരെ പോല അമ്പയര്‍മാര്‍ക്കും ശമ്പളം നല്‍കുന്നുണ്ടെന്നും അവരെ അവരുടെ ജോലി ചെയ്യാ്ൻ അനുവദിക്കണമെന്നുമായിരുന്നു. അമ്പയര്‍ വൈഡ് വിളിക്കാനിരുന്ന പന്തിലായിരുന്നു ഔട്ടെന്ന് കരുതി കിഷന്‍ ത്യാഗം ചെയ്തത്.
പ്രണയത്തിലാണോ?; ഒടുവിൽ ആ ചോദ്യത്തിന് ഉത്തരം നല്‍കി ശുഭ്മാന്‍ ഗില്‍
നന്ദിയില്ലാത്ത പണിയെന്നാണ് അമ്പയറിംഗിനെ വിശേഷിപ്പിക്കാറുള്ളതെങ്കിലും ഐപിഎല്ലില്‍ മത്സരം നിയന്ത്രിക്കാന്‍ ഇറങ്ങുന്ന അമ്പയര്‍മാര്‍ക്ക് സെവാഗ് സൂചിപ്പിച്ചതുപോലെ മോശമല്ലാത്ത തുക തന്നെ പ്രതിഫലമായി ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലില്‍ മത്സരം നിയന്ത്രിക്കുന്ന ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് ഓരോ മത്സരത്തിനും മൂന്ന് ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുകയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഒരു മത്സരത്തിലെ ഫോര്‍ത്ത് അമ്പയര്‍ക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലമായി ലഭിക്കും.
കളിക്കാരുടെ പ്രതിഫലം കോടികള്‍ മാത്രമല്ല
കളിക്കാര്‍ക്ക് ലഭിക്കുന്ന കോടികള്‍ക്ക് പുറമെ ഓരോ കളിക്കാരും നിശ്ചിത തുക മാച്ച് ഫീ ആയും ടീമുകള്‍ നല്‍കുന്നുണ്ട്. ഇംപാക്ട് പ്ലേയര്‍ അടക്കം ഓരോ ടീമിലെയും കളിക്കാര്‍ക്ക് 7.5 ലക്ഷം രൂപ മാച്ച് ഫീ ആയി ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!