
ചെന്നൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സും പഞ്ചാബ് കിംഗ്സും ഏറ്റുമുട്ടും. സ്വന്തം കാണികൾക്ക് മുന്നിൽ നാണക്കേട് ഒഴിവാക്കാൻ ചെന്നൈയ്ക്കും പ്ലേ ഓഫ് ലക്ഷ്യമിടുന്ന പഞ്ചാബിനും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. ചെന്നൈയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക.
നഷ്ടപ്പെടാൻ ഒന്നുമില്ലാതെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇന്നിറങ്ങുന്നത്. ഒരു പോയിന്റ് നഷ്ടം പോലും മുറിവേൽപ്പിക്കുമെന്ന തിരിച്ചറിവിലാണ് പഞ്ചാബ് കിംഗ്സ്. പത്താം മത്സരത്തിന് ഇറങ്ങുമ്പോൾ ചെന്നൈക്ക് നാലും പഞ്ചാബിന് 11ഉം പോയിന്റ് വീതമാണുള്ളത്. ചെപ്പോക്കിൽ അജയ്യർ എന്ന വിശ്വാസത്തിന് ഇളക്കം തട്ടിയ സീസണിൽ ഇടയ്ക്കിടെ ടീമിൽ അഴിച്ചുപണി വരുത്തി ചെന്നൈ പതിവുകൾ തിരുത്തി. 200 റൺസ് സീസണിൽ പിന്നിട്ടത് ശിവം ദുബേ മാത്രമെന്നതിൽ തന്നെ മനസിലാക്കാം ചെന്നൈയുടെ പ്രതിസന്ധി.
ചെപ്പോക്കിൽ തുടർച്ചയായ മൂന്ന് സീസണുകളിൽ ജയം എന്ന അപൂർവ്വ നേട്ടമാണ് പഞ്ചാബിന്റെ ഉന്നം. ജയിച്ചാൽ പ്ലേ ഓഫ് സ്ഥാനങ്ങളിലേക്ക് ആധികാരികമായി മടങ്ങാം. പ്രഭ്സിമര്ാൻ സിംഗ്, പ്രിയാൻഷ് ആര്യ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവർ ടോപ് ഓർഡറിൽ തീർക്കുന്ന വെടിക്കെട്ടാണ് കരുത്ത്. പഞ്ചാബിന്ർറെ ഹോം ഗ്രൊണ്ടിൽ നടന്ന ആദ്യ പാദത്തിൽ ശ്രേയസിന്ർറെ ടീം 18 റൺസിന് ജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!