ഐപിഎല്‍ താരലേലം: കേരളത്തില്‍ നിന്ന് 5 താരങ്ങള്‍

Web Desk   | Asianet News
Published : Dec 13, 2019, 09:51 AM ISTUpdated : Dec 13, 2019, 04:58 PM IST
ഐപിഎല്‍ താരലേലം: കേരളത്തില്‍ നിന്ന് 5 താരങ്ങള്‍

Synopsis

ഇന്ത്യന്‍ ദേശീയ ടീമില്‍ കളിച്ച 19 കളിക്കാരും 24 പുതുമുഖങ്ങളും ഉള്‍പ്പെടുന്നതാണ് അന്തിമ പട്ടിക. ആകെ 73 കളിക്കാരെയാണ് ലേലത്തിലൂടെ എട്ട് ടീമുകള്‍ കണ്ടെത്തുക. 

മുംബൈ: ഐപിഎല്‍ താരലേല പട്ടികയില്‍ അഞ്ച് കേരള താരങ്ങള്‍. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, എസ് മിഥുന്‍ എന്നിവരാണ് ലേല പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 

കോലിയ്‌ക്കൊപ്പം കളിക്കുമോ കെസ്രിക് വില്യംസ്!

ഈ മാസം 19ന് കൊല്‍ക്കത്തയിലാണ് ഐപിഎല്‍ ലേലം നടക്കുന്നത്. 971 താരങ്ങള്‍ ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഇവരില്‍ നിന്ന് 332 പേരെയാണ് അന്തിമ ലേലത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ദേശീയ ടീമില്‍ കളിച്ച 19 കളിക്കാരും 24 പുതുമുഖങ്ങളും ഉള്‍പ്പെടുന്നതാണ് അന്തിമ പട്ടിക. ആകെ 73 കളിക്കാരെയാണ് ലേലത്തിലൂടെ എട്ട് ടീമുകള്‍ കണ്ടെത്തുക. 

കോലിയുമായി കോര്‍ത്തതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ കെസ്രിക് വില്യംസ്, ബംഗ്ലാദേശ് താരം മുഷ്‌ഫീഖുര്‍ റഹീം, ഓസീസ് ലെഗ് സ്‌പിന്നര്‍ ആദം സാംപ, ടി10 ലീഗില്‍ 25 പന്തില്‍ സെഞ്ചുറി അടിച്ച സറേ താരം വില്‍ ജാക്‌സ് എന്നിവരും ലേലത്തിനുള്ള അന്തിമ പട്ടികയിലുണ്ട്. 

കൊല്‍ക്കത്ത താരമായിരുന്ന റോബിന്‍ ഉത്തപ്പയ്‌ക്കാണ് ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. ഒന്നരകോടി രൂപയാണ് ഉത്തപ്പയുടെ അടിസ്ഥാന വില. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് ഹസാരെയില്‍ റെക്കോര്‍ഡുകളെ മാല തീര്‍ത്ത് സാക്കിബുള്‍ ഗാനിയും ഇഷാൻ കിഷനും വൈഭവ് സൂര്യവൻഷിയും
വെടിക്കെട്ട് സെഞ്ചുറിയുമായി വിഷ്ണു വിനോദ്, രോഹനും അപരാജിതിനും അര്‍ധസെഞ്ചുറി, ത്രിപുരക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്കോര്‍