ഐപിഎല്‍ താരലേലം: രജിസ്റ്റര്‍ ചെയ്തത് 1097 താരങ്ങള്‍, വിദേശതാരങ്ങളില്‍ കൂടുതല്‍ പേര്‍ വിന്‍ഡീസില്‍ നിന്ന്

Published : Feb 05, 2021, 06:42 PM IST
ഐപിഎല്‍ താരലേലം: രജിസ്റ്റര്‍ ചെയ്തത് 1097 താരങ്ങള്‍, വിദേശതാരങ്ങളില്‍ കൂടുതല്‍ പേര്‍ വിന്‍ഡീസില്‍ നിന്ന്

Synopsis

വിദേശ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് വെസ്റ്റ് ഇന്‍ഡീസില്‍ നിന്നാണ്. 56 കളിക്കാരാണ് വിന്‍ഡീസില്‍ നിന്ന് താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചെന്നൈ: ഈ മാസം 18ന് നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തിനായി 1097 കളിക്കാര്‍ പേര് രജിസ്റ്റര്‍ ചെയ്തതായി ബിസിസിഐ. ഇതില്‍ 21 പേര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കളിക്കാരാണ്. ഇന്നലെയായിരുന്നു ഐപിഎല്ലില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി.

ആകെ രജിസ്റ്റര്‍ ചെയ്തിട്ടുളള കളിക്കാരില്‍ 814 പേര്‍ ഇന്ത്യന്‍ കളിക്കാരും 283 പേര്‍ വിദേശ താരങ്ങളുമാണ്. ആക രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ 207 ക്യാപ്പ്ഡ് താരങ്ങളും(രാജ്യത്തിനായി കളിച്ചിട്ടുള്ളവര്‍) 863 അണ്‍ ക്യാപ്പ്ഡ് താരങ്ങളും 27 അസോസിയേറ്റ് താരങ്ങളുമാണുള്ളത്.

ക്യാപ്പ്ഡ് താരങ്ങളില്‍ ഇന്ത്യക്കാര്‍ 21 പേരും രാജ്യാന്തര താരങ്ങള്‍ 186 പേരും അസോസിയേറ്റ് താരങ്ങള്‍ 27 പേരുമാണുള്ളത്. വിദേശ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് വെസ്റ്റ് ഇന്‍ഡീസില്‍ നിന്നാണ്. 56 കളിക്കാരാണ് വിന്‍ഡീസില്‍ നിന്ന് താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഓസ്ട്രേലിയ(42), ദക്ഷിണാഫ്രിക്ക(38), ശ്രീലങ്ക(31), അഫ്ഗാനിസ്ഥാന്‍(30),ന്യൂസിലന്‍ഡ്(29),  ഇംഗ്ലണ്ട്(21), യുഎഇ(9), ബംഗ്ലാദേശ്(5), നേപ്പാള്‍(8), അയര്‍ലന്‍ഡ്(2), സിംബാബ്‌വെ(2), നെതര്‍ലന്‍ഡ്സ്(1), യുഎസ്എ(2), സ്കോട്‌ലന്‍ഡ്(7) എന്നിങ്ങനെയാണ് വിദേശ താരങ്ങളുടെ കണക്ക്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്