Latest Videos

സിഗ്മ പ്രീമിയര്‍ ലീഗ് 2021; നിക്കോട്ടിന്‍ ബാംഗ്ലൂര്‍ ചാമ്പ്യന്‍മാര്‍

By Web TeamFirst Published Feb 5, 2021, 6:13 PM IST
Highlights

ആദ്യ ഇന്നിംഗ്സില്‍ നൗഫല്‍ എ.ബി.സി 36 (39), അസീര്‍ സി.കെ 32 (12) എന്നിവരുടെ പ്രകടനങ്ങളാണ് എ.ബി.സി. ആന്‍ഡ് യു.എഫ് ക്ലബിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. നിക്കോട്ടിന്‍ ബാംഗ്ലൂരിനായി ഇന്‍ഷാദ് എം.എ 2 വിക്കറ്റും നിജില്‍ ഇസ്മായില്‍ 1 വിക്കറ്റും നേടി.

ബാംഗ്ലൂര്‍: സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്‍റ്സ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ (സിഗ്മ) സംഘടിപ്പിച്ച 'സിഗ്മ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ ആദ്യ സീസണില്‍ എ.ബി.സി. ആന്‍ഡ് യു.എഫ് ക്ലബിനെ തകര്‍ത്ത് നിക്കോട്ടിന്‍ ബാംഗ്ലൂര്‍ വിജയികളായി. ആദ്യം ബാറ്റുചെയ്ത എ.ബി.സി. ആന്‍ഡ് യു.എഫ് ക്ലബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് നേടിയപ്പോള്‍ വിജയലക്ഷ്യം ആറ് പന്തുകള്‍ ശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ നിക്കോട്ടിന്‍ മറികടന്നു.

ആദ്യ ഇന്നിംഗ്സില്‍ നൗഫല്‍ എ.ബി.സി 36 (39), അസീര്‍ സി.കെ 32 (12) എന്നിവരുടെ പ്രകടനങ്ങളാണ് എ.ബി.സി. ആന്‍ഡ് യു.എഫ് ക്ലബിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. നിക്കോട്ടിന്‍ ബാംഗ്ലൂരിനായി ഇന്‍ഷാദ് എം.എ 2 വിക്കറ്റും നിജില്‍ ഇസ്മായില്‍ 1 വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ അഷ്‌വാഖിന്റെയും 39 (31) അഹമ്മദ് ഇത്തിഷാമിന്റെയും 38 (25) വെടിക്കെട്ട് ബാറ്റിങാണ് നിക്കോട്ടിന് വിജയം സമ്മാനിച്ചത്. എ.ബി.സി. ആന്‍ഡ് യു.എഫ് ക്ലബിനായി നൗഷി 2 വിക്കറ്റും അസീര്‍ 1 വിക്കറ്റും നേടി.

നിക്കോട്ടിന്‍റെ അഷ്‌വാഖാണ് മാന്‍ ഓഫ് ദി മാച്ച്. എ.ബി.സി. ആന്‍ഡ് യു.എഫ് ക്ലബിന്റ നിയാസ് ടൂര്‍ണമെന്റിലെ മികച്ച താരമായും മികച്ച ബാറ്റ്‌സ്മാനായി അഹമ്മദ് ഇത്തിഷാമിനെയും ബൗളറായി ഇന്‍ഷാദ് എം.എയും തെരഞ്ഞെടുത്തു. മുഷ്‌കാന്‍ ഗാര്‍മെന്‍റ്സിന്‍റെ പ്രവീണ്‍ കുമാറാണ് എമര്‍ജിങ് പ്ലേയര്‍. സിഗ്മ പ്രസിഡന്റ് യു.ഡി അന്‍വര്‍ വിജയികള്‍ക്ക് ട്രോഫിയും സമ്മാന തുകയായ മൂന്ന് ലക്ഷം രൂപയും സമ്മാനിച്ചു. സിഗ്മ സെക്രട്ടറി അബ്ബാസ് അധാര രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും ഒരു ലക്ഷം രൂപയും സമ്മാനിച്ചു. കണ്‍വീനര്‍ ടി. ഷെജു, ജോയിന്റ് കണ്‍വീനര്‍ ബാബു നെല്‍സണ്‍ സന്നിഹിതരായിരുന്നു. നേരത്തെ നടന്ന സെമി ഫൈനലുകളില്‍ നിക്കോട്ടിന്‍ ബാംഗ്ലൂര്‍ ലണ്ടന്‍ ബോയിസിനെയും എ.ബി.സി യു.എഫ്.സി നെല്ലിയെയും പരാജയപ്പെടുത്തിയാണ് ഫൈനലില്‍ എത്തിയത്.

ബാംഗ്ലൂര്‍ ജസ്റ്റ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഒന്നിന് ആരംഭിച്ച ടൂര്‍ണമെന്റില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒമ്പത് ടീമുകളാണ് ഏറ്റുമുട്ടിയത്. പ്രമുഖ വസ്ത്ര നിമ്മാതാക്കളായ സ്റ്റിച്ച്‌ബേര്‍ഡും വസ്ത്ര ബ്രാന്‍ഡായ ഡെറിക്ക് മാര്‍ക്കുമായിരുന്നു മുഖ്യ സ്പോണ്‍സര്‍മാര്‍. സിഗ്മയില്‍ അംഗങ്ങളായവര്‍ക്ക് പുറമെ വസ്ത്ര വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്ന മൊത്തവ്യാപാരികളും ചെറുകിട വ്യാപാരികളും ടൂര്‍ണമെന്റിന്റെ ഭാഗമായി.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിശ്ചലമായ വാസ്ത്രവ്യാപാര മേഖലയ്ക്ക് അത്മവിശ്വാസം നല്‍കി ഉണര്‍വ് പകരുക, വിവിധ തട്ടിലുള്ള വ്യാപാരികള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കി വസ്ത്ര വ്യാപാര മേഖലയില്‍ ആരോഗ്യകരമായ മത്സരങ്ങള്‍ക്ക് വേദി ഒരുക്കുക എന്നിവയായിരുന്നു ടൂര്‍ണമെന്റിന്റെ ലക്ഷ്യം. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

click me!