ഐപിഎല്‍ താരലേലം തുടങ്ങി; സ്‌മിത്തിനെ റാഞ്ചി ഡല്‍ഹി, കരുണിന് നിരാശ

By Web TeamFirst Published Feb 18, 2021, 3:43 PM IST
Highlights

രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 2.2 കോടിക്കാണ് റിക്കി പോണ്ടിംഗ് പരിശീലിപ്പിക്കുന്ന ഡല്‍ഹി കൂടാരത്തിലെത്തിച്ചത്. 

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിനെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 2.2 കോടിക്കാണ് റിക്കി പോണ്ടിംഗ് പരിശീലിപ്പിക്കുന്ന ഡല്‍ഹി കൂടാരത്തിലെത്തിച്ചത്. സ്‌മിത്തിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ശ്രമം നടത്തി. 

രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ സ്‌മിത്ത് താരലേലത്തിലെ ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. ഐപിഎല്ലില്‍ സ്‌മിത്ത് 95 മത്സരങ്ങളില്‍ 2333 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറിയും ഉള്‍പ്പടെയാണിത്. 

കര്‍ണാടകയുടെ മലയാളി താരം കരുണ്‍ നായരെ ആരും സ്വന്തമാക്കിയില്ല. കരുണിന് വീണ്ടുമൊരു അവസരം ലഭിച്ചേക്കും. ഇംഗ്ലീഷ് ബാറ്റ്സ്‌മാന്മാരായ ജാസന്‍ റോയ്, അലക്‌സ് ഹെയ്‌ല്‍സ് എന്നിവരേയും ലേലത്തിന്‍റെ തുടക്കത്തില്‍ ടീമുകള്‍ ഗൗനിച്ചില്ല. 

വീണ്ടും വിവോ: ഐപിഎല്ലിന് ചൈനീസ് സ്‌പോണ്‍സര്‍

click me!