IPL Auction 2022: ഐപിഎല്‍ താരലേലത്തിന് കേരളത്തില്‍ നിന്ന് 13 താരങ്ങള്‍

Published : Feb 01, 2022, 06:29 PM IST
IPL Auction 2022: ഐപിഎല്‍ താരലേലത്തിന് കേരളത്തില്‍ നിന്ന് 13 താരങ്ങള്‍

Synopsis

രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള റോബിന്‍ ഉത്തപ്പയാണ് കേരളത്തില്‍ നിന്ന് ലേലത്തിനെത്തുന്ന വിലകൂടിയ താരം. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ കിരീട നേട്ടത്തില്‍ ഉത്തപ്പ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ബെംഗലൂരു: ഈ മാസം 12, 13 തീയതികളില്‍ ബെംഗലൂരുവില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തില്‍(IPL Auction 2022) കേരളത്തില്‍ നിന്ന്(Kerala Players) 13 താരങ്ങള്‍ പങ്കെടുക്കും. എസ് ശ്രീശാന്ത്(S Sreesanth), റോബിന്‍ ഉത്തപ്പ(Robin Uthappa), കേരള താരമായ ജലജ് സക്സേന, സച്ചിന്‍ ബേബി, എം.ഡി.നിധീഷ്, വിഷ്ണു വിനോദ് , ബേസില്‍ തമ്പി, മിഥുന്‍ എസ്, കെ.എം.ആസിഫ് മുഹമ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, രോഹന്‍ കുന്നുമ്മൽ, ഷോൺ റോജര്‍ എന്നിവരാണ് ലേലത്തില്‍ പങ്കെടുക്കുന്ന കേരളത്തില്‍ നിന്നുള്ള താരങ്ങള്‍.

രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള റോബിന്‍ ഉത്തപ്പയാണ് കേരളത്തില്‍ നിന്ന് ലേലത്തിനെത്തുന്ന വിലകൂടിയ താരം. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ കിരീട നേട്ടത്തില്‍ ഉത്തപ്പ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഉത്തപ്പ കഴിഞ്ഞാല്‍  50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള എസ് ശ്രീശാന്താണ് കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുള്ള രണ്ടാത്തെ താരം.

കഴിഞ്ഞ സീസണില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍ ഇത്തവണയും 20 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട് ലേലത്തില്‍ പങ്കെടുക്കും.വിഷ്ണു വിനോദും 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലാണ്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്ന കെ എം ആസിഫ്(20 ലക്ഷം)സണ്‍റൈസേഴ്സ് താരമായിരുന്ന ബേസില്‍ തമ്പി(30 ലക്ഷം) സച്ചിന്‍ ബേബി(20 ലക്ഷം), ജലജ് സക്സേന(30 ലക്ഷം), മിഥുന്‍ എസ്(20ലക്ഷം), രേഹന്‍ കുന്നുമേല്‍(20 ലക്ഷം), എം ഡി നിഥീഷ്(20 ലക്ഷം), ഷോണ്‍ റോജര്‍(20ലക്ഷം), സിജോമോന്‍ ജോസഫ്(20ലക്ഷം) എന്നിങ്ങനെയാണ് ലേലപട്ടികയിലുള്ള കേരളാ താരങ്ങളുടെ അടിസ്ഥാനവില.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ന്യൂസിലന്‍ഡിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത് സഞ്ജുവിന്‍റെ ബ്രില്യൻസ്, പറക്കും ക്യാച്ച്, പിന്നാലെ രണ്ട് ഭീമാബദ്ധങ്ങളും
ഇന്ത്യ-ന്യൂസിലൻഡ് കാര്യവട്ടം ടി20: വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ വന്‍ ഇളവ് പ്രഖ്യാപിച്ച് കെസിഎ