ഐപിഎല്‍ താരലേലം: റെയ്നയെ കൈവിടാതെ ചെന്നൈ

Published : Jan 20, 2021, 05:26 PM IST
ഐപിഎല്‍ താരലേലം: റെയ്നയെ കൈവിടാതെ ചെന്നൈ

Synopsis

ചെന്നൈക്കായി ഏറ്റവുമധികം റണ്‍സടിച്ചിട്ടുള്ള കളിക്കാരനാണ് റെയ്ന. 164 മത്സരങ്ങളില്‍ 4527 റണ്‍സാണ് റെയ്ന ചെന്നൈക്കുപ്പായത്തില്‍ നേടിയത്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ ഏഴാമതായാണ് ഫിനിഷ് ചെയ്തത്.

ചെന്നൈ: ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ സുരേഷ് റെയ്നയെയും ഉള്‍പ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഐപിഎല്ലിന്‍റെ തുടക്കം മുതല്‍ ചെന്നൈയുടെ വിശ്വസ്തനായിരുന്ന റെയ്ന യുഎയില്‍ നടന്ന കഴിഞ്ഞ ഐപിഎല്ലില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കളിച്ചിരുന്നില്ല.

കളിക്കാനായി യുഎഇയിലെത്തിയശേഷമായിരുന്നു റെയ്ന അപ്രതീക്ഷിതമായി ടീം ക്യാംപ് വിട്ടത്. ഇത് ടീം മാനേജ്മെന്‍റും റെയ്നയും തമ്മിലുള്ള രസക്കേടിനും കാരണമായിരുന്നു. പിന്നീട് ദുബായിലുള്ള ടീമിനോടൊപ്പം ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും റെയ്നയെ തിരിച്ചുവിളിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് മാനേജ്മെന്‍റ് തയാറായിരുന്നില്ല. ഇതോടെ ഈ സീസണില്‍ താരത്തെ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ അഭ്യൂഹങ്ങളുയരുകയും ചെയ്തിരുന്നു.

ചെന്നൈക്കായി ഏറ്റവുമധികം റണ്‍സടിച്ചിട്ടുള്ള കളിക്കാരനാണ് റെയ്ന. 164 മത്സരങ്ങളില്‍ 4527 റണ്‍സാണ് റെയ്ന ചെന്നൈക്കുപ്പായത്തില്‍ നേടിയത്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ ഏഴാമതായാണ് ഫിനിഷ് ചെയ്തത്. റെയ്നക്ക് പുറമെ ധോണിയെ ക്യാപ്റ്റനായി നിലനിര്‍ത്താനും ചെന്നൈ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ സീസണില്‍ കളിക്കാതിരുന്ന ഹര്‍ഭജന്‍ സിംഗിനെ ചെന്നൈ ഈ സീസണില്‍ ഒഴിവാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിവാദ സ്പിന്നര്‍ ഉസ്മാന്‍ താരിഖിന് മൂന്ന് വിക്കറ്റ്; അമേരിക്കയേയും തീര്‍ത്ത് പാകിസ്ഥാന്‍, ജയം 32 റണ്‍സിന്
സഞ്ജുവിന് കഴിയാത്തത് ഷറഫു അടിച്ചെടുത്തു; കണ്ണൂര്‍, പഴയങ്ങാടിക്കാരന്‍ ഇനി യുഎഇ ക്രിക്കറ്റിന്റെ ഭാവിതാരം