പൃഥ്വി ഷായെ കൈവിടാതെ ഡല്‍ഹി, 19 കളിക്കാരെ നിലനിര്‍ത്തി; ആറ് താരങ്ങളെ ഒഴിവാക്കി

By Web TeamFirst Published Jan 20, 2021, 6:36 PM IST
Highlights

മോഹിത് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ, കീമോ പോള്‍, സന്ദീപ് ലാമിച്ചാനെ, അലക്സ് ക്യാരി, ജേസണ്‍ റോയ് എന്നിവരെയാണ് ഡല്‍ഹി ലേലത്തിന് മുന്നോടിയായി ഒഴിവാക്കിയത്.

ഡല്‍ഹി: ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി 19 താരങ്ങളെ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. വിരാട് കോലിയുടെ അഭാവത്തില്‍ ഓസ്ട്രേലിയയില്‍ ഇന്ത്യയെ നയിച്ച അജിങ്ക്യാ രഹാനെ, ഓപ്പണര്‍ പൃഥ്വി ഷാ എന്നിവരെയും ഡല്‍ഹി നിലനിര്‍ത്തി.

മോഹിത് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ, കീമോ പോള്‍, സന്ദീപ് ലാമിച്ചാനെ, അലക്സ് ക്യാരി, ജേസണ്‍ റോയ് എന്നിവരെയാണ് ഡല്‍ഹി ലേലത്തിന് മുന്നോടിയായി ഒഴിവാക്കിയത്.

ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തിയ വിദേശ താരങ്ങള്‍: Kagiso Rabada,Anrich Nortje, Marcus Stoinis,  Shimron Hetmyer,Chris Woakes,Daniel Sams.

ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തിയ ഇന്ത്യന്‍ താരങ്ങള്‍: Shikhar Dhawan,Prithvi Shaw,Ajinkya Rahane, Rishabh Pant,Shreyas Iyer,Axar Patel,Amit Mishra,Ishant Sharma,Ravichandran Ashwin,Lalit Yadav,Harshal Patel,Avesh Khan,Pravin Dubey.

click me!