IPL Auction 2022 : നിക്കോളാസ് പുരാന് പൊന്നും വില; ബെയര്‍സ്‌റ്റോ പഞ്ചാബില്‍, സാഹയും ബില്ലിംഗ്‌സും അണ്‍സോള്‍ഡ്

Published : Feb 12, 2022, 05:27 PM IST
IPL Auction 2022 : നിക്കോളാസ് പുരാന് പൊന്നും വില; ബെയര്‍സ്‌റ്റോ പഞ്ചാബില്‍, സാഹയും ബില്ലിംഗ്‌സും അണ്‍സോള്‍ഡ്

Synopsis

10.75 കോടിക്കാണ് ഹൈദരാബാദ് താരത്തെ ടീമിലെത്തിച്ചത്. തുടക്കത്തില്‍ ഹൈദരാബാദിനൊപ്പം ചെന്നൈ സൂപ്പര്‍ കിംഗ്‌സിസും (CSK) താരത്തിനായി രംഗത്തെത്തി. പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സു താല്‍പര്യം പ്രകടിപ്പിച്ചു.

ബംഗളൂരു: വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ (Nicholas Pooran) ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ (Sunrisers Hyderabad) ജേഴ്‌സി അണിയും. 10.75 കോടിക്കാണ് ഹൈദരാബാദ് താരത്തെ ടീമിലെത്തിച്ചത്. തുടക്കത്തില്‍ ഹൈദരാബാദിനൊപ്പം ചെന്നൈ സൂപ്പര്‍ കിംഗ്‌സിസും (CSK) താരത്തിനായി രംഗത്തെത്തി. പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സു താല്‍പര്യം പ്രകടിപ്പിച്ചു. അവസാനം കൊല്‍ക്കത്തയും ഹൈദരാബാദും തമ്മിലായിരുന്നു മത്സരം. എന്നാല്‍ ഹൈദരാബാദ് ഉറച്ചുനിന്നതോടെ കൊല്‍ക്കത്ത പിന്മാറി. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിന്റെ താരമായിരുന്നു പുരാന്‍. 

അതേസമയം ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍  ഇഷാന്‍ കിഷന്‍ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തി. സീസണിലെ വിലയേറിയ തുകയ്ക്കാണ് മുംബൈ കിഷനെ തിരിച്ചെത്തിച്ചത്. 15.25 കോടിയാണ് കിഷന്റെ വില. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവസാനം വരെ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മുംബൈ ഉറച്ചു തന്നെയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിംഗ്‌സ് ഇഷാന്‍ കിഷനില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. 

എന്നാല്‍ മുംബൈക്ക് മുന്നില്‍ മുട്ടുമടക്കി. ഇതുവരെ ശ്രേയസ് അയ്യര്‍ക്കായിരുന്നു കൂടുതല്‍ തുകവന്നത്. 12.25 കോടിക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശ്രേയസിനെ സ്വന്തമാക്കിയത്. പിന്നാലെ 2014ല്‍ യുവരാജ് സിംഗ് സ്വന്തമാക്കിയ 14 കോടിയും ഇഷാന്‍ മറികടന്നു. പിന്നാലെ ബെന്‍ സ്‌റ്റോക്‌സിന്റെ 14.50 കോടിയും ഇഷാന്‍ മറികടക്കുകയായിരുന്നു.

ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കളിക്കും. 5.5 കോടിക്കാണ് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ആര്‍സിബിയിലെത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും കാര്‍ത്തികിന് വേണ്ടി രംഗത്തുണ്ടായിരുന്നു. എന്നാല്‍ അഞ്ച് കോടിക്കപ്പുറം ചെന്നൈ പോവാന്‍ തയ്യാറായില്ല.  

ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയെ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കി. 6.75 കോടിക്കാണ് ബെയന്‍സ്‌റ്റോ പഞ്ചാബിലെത്തിയത്. സാം ബില്ലിംഗ്‌സും വൃദ്ധിമാന്‍ സാഹയിയിലും ആരും താല്‍പര്യം കാണിച്ചില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇത്രക്കൊക്കെ ചിരിക്കാനുണ്ടോ? സഞ്ജുവിന്റെ വീഴ്ച്ച ആഘോഷിച്ച് ഗാരി കേര്‍സ്റ്റണ്‍; വൈറല്‍ വീഡിയോ
സഞ്ജുവിനെ കയ്യൊഴിയില്ല, പാകിസ്ഥാനെതിരെ ഓപ്പണ്‍ ചെയ്യും; റിങ്കു സിംഗിന്റെ സ്ഥാനം തെറിക്കും, ഇന്ത്യയുടെ സാധ്യതാ ഇലവന്‍