
ബംഗളൂരു: ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷനെ (Ishan Kishan) മുംബൈ ഇന്ത്യന്‍സ് (Mumbai Indian) നിലനിര്‍ത്തി. ഇത്തവണ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുടകയായി 15.25 കോടിക്കാണ് മുംബൈ ഇന്ത്യന്‍സ് ഇഷാനെ നിലനിര്‍ത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad) അവസാനം വരെ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മുംബൈ ഉറച്ചു തന്നെയായിരുന്നു.
ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിംഗ്‌സ് ഇഷാന്‍ കിഷനില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മുംബൈക്ക് മുന്നില്‍ മുട്ടുമടക്കി. ഇതുവരെ ശ്രേയസ് അയ്യര്‍ക്കായിരുന്നു കൂടുതല്‍ തുകവന്നത്. 12.25 കോടിക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശ്രേയസിനെ സ്വന്തമാക്കിയത്. പിന്നാലെ 2014ല്‍ യുവരാജ് സിംഗ് സ്വന്തമാക്കിയ 14 കോടിയും ഇഷാന്‍ മറികടന്നു. പിന്നാലെ ബെന്‍ സ്‌റ്റോക്‌സിന്റെ 14.50 കോടിയും ഇഷാന്‍ മറികടക്കുകയായിരുന്നു.
ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കളിക്കും. 5.5 കോടിക്കാണ് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ആര്‍സിബിയിലെത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും കാര്‍ത്തികിന് വേണ്ടി രംഗത്തുണ്ടായിരുന്നു. എന്നാല്‍ അഞ്ച് കോടിക്കപ്പുറം ചെന്നൈ പോവാന്‍ തയ്യാറായില്ല.
ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയെ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കി. 6.75 കോടിക്കാണ് ബെയന്‍സ്‌റ്റോ പഞ്ചാബിലെത്തിയത്. സാം ബില്ലിംഗ്‌സും വൃദ്ധിമാന്‍ സാഹയിയിലും ആരും താല്‍പര്യം കാണിച്ചില്ല.