ഐപിഎൽ ചരിത്രം തിരുത്തി രാജസ്ഥാൻ റോയൽസ്; 15,300 കോടി രൂപയ്ക്ക് ടീമിനെ സ്വന്തമാക്കി അമേരിക്കൻ വ്യവസായി

Published : Mar 24, 2026, 04:18 PM ISTUpdated : Mar 24, 2026, 04:29 PM IST
Rajasthan Royals

Synopsis

ഐപിഎൽ ചരിത്രത്തിൽ ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ ടീം വിൽപനയാണിത്. കഴിഞ്ഞ വർഷം ഗുജറാത്ത് ടൈറ്റൻസിന്റെ 67% ഓഹരികൾ ടോറന്‍റ് ഗ്രൂപ്പ് സ്വന്തമാക്കിയത് ഏകദേശം 5,025 കോടി രൂപയ്ക്കായിരുന്നു.

ജയ്പൂര്‍: ഐപിഎൽ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്ക് അമേരിക്കന്‍ വ്യവസായി രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. അമേരിക്കൻ വ്യവസായി കൽ സോമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം 1.63 ബില്യൺ ഡോളറിന് (ഏകദേശം 15,300 കോടി രൂപ) രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കിയതായാണ് വിവരം. വാൾമാർട്ട് ഗ്രൂപ്പിന്‍റെ റോബ് വാൾട്ടൺ, ഹാംപ് ഫാമിലി എന്നിവരുടെ പിന്തുണയോടെയാണ് സോമാനി ഈ വമ്പൻ കരാർ ഉറപ്പിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎൽ 2026 സീസണിന് ശേഷം ഈ മാറ്റം ഔദ്യോഗികമായി നിലവിൽ വരുമെന്നാണ് സൂചന.

ഐപിഎൽ ചരിത്രത്തിൽ ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ ടീം വിൽപനയാണിത്. കഴിഞ്ഞ വർഷം ഗുജറാത്ത് ടൈറ്റൻസിന്റെ 67% ഓഹരികൾ ടോറന്‍റ് ഗ്രൂപ്പ് സ്വന്തമാക്കിയത് ഏകദേശം 5,025 കോടി രൂപയ്ക്കായിരുന്നു. ആ റെക്കോർഡാണ് ഇപ്പോൾ രാജസ്ഥാൻ റോയൽസ് തിരുത്തിക്കുറിച്ചിരിക്കുന്നത്. മനോജ് ബദാലെയുടെ നേതൃത്വത്തിലുള്ള എമർജിംഗ് മീഡിയ ഗ്രൂപ്പിന്‍റെ കൈവശമാണ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ 65% ഓഹരികളുള്ളത്.

ആരാണ് കൽ സോമാനി?

അമേരിക്കയിലെ അരിസോണ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭകനാണ് കൽ സോമാനി. എഡ്-ടെക്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സ്പോർട്സ് ടെക്നോളജി എന്നീ മേഖലകളിൽ 15 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള സോമാനി ഇൻട്രാഎഡ്ജ് ട്രുയോ, ട്രുയോ എഐ എന്നീ കമ്പനികളുടെ സ്ഥാപകൻ കൂടിയാണ്. 2021 മുതൽ രാജസ്ഥാൻ റോയൽസിൽ ചെറിയ തോതിൽ നിക്ഷേപമുള്ള സോമാനി, ഐപിഎല്ലിന്‍റെ വളർച്ച മുൻകൂട്ടി കണ്ടാണ് ഇപ്പോൾ മുഴുവൻ ഓഹരികളും സ്വന്തമാക്കാൻ മുന്നോട്ട് വന്നത്. കായികരംഗത്ത്, ഡെട്രോയിറ്റിലെ പ്രശസ്ത ഗോൾഫ് ടീമായ മോട്ടോർ സിറ്റി ഗോൾഫ് ക്ലബ്ബിന്‍റെ സഹ ഉടമയും, ടിഎംആർഡബ്ല്യു സ്പോർട്സ് (TMRW Sports), ടിജിഎൽ ഗോൾഫ് ലീഗ് (TGL Golf League) തുടങ്ങിയ സംരംഭങ്ങളിലെ ആദ്യകാല നിക്ഷേപകനുമാണ് സോമാനി. ഗോള്‍ഫ് ഇതിഹാസം ടൈഗർ വുഡ്‌സ്, റോറി മക്‌ലോറി എന്നിവരാണ് ഇതില്‍ സോമാനിയുടെ സഹനിക്ഷേപകര്‍.

രാജസ്ഥാൻ റോയൽസിനായി ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഗ്രൂപ്പ് തുടങ്ങിയ വമ്പൻമാരും രംഗത്തുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച 16,000 കോടിയുടെ ഒരു ഓഫർ രാജസ്ഥാൻ നിരസിച്ചതായി വാർത്തകൾ വന്നിരുന്നു. ഒടുവിൽ സോമാനിയുടെ കൺസോർഷ്യം ഈ കരാർ ഉറപ്പിക്കുകയായിരുന്നു. നിലവിൽ റിയാൻ പരാഗ് നയിക്കുന്ന രാജസ്ഥാൻ റോയൽസ്, ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ഒരേയൊരു മുരളി വിജയ്; ആ അപൂർവ റെക്കോർഡ് ഇന്നും സ്വന്തം പേരില്‍
ഐപിഎല്‍ 2026: ദൗ‍ര്‍ബല്യങ്ങളെ തരണം ചെയ്യാൻ അഭിഷേക്; തിരിച്ചുവരവ് നടത്തുമോ സൂപ്പർസ്റ്റാർ