ഐപിഎല്‍ 2026: ഒരേയൊരു മുരളി വിജയ്; ആ അപൂർവ റെക്കോർഡ് ഇന്നും സ്വന്തം പേരില്‍

Published : Mar 24, 2026, 03:08 PM IST
Murali Vijay

Synopsis

ഒന്നരപതിറ്റാണ്ടായിട്ടും രോഹിത് ശ‍ര്‍മ മുതല്‍ വൈഭവ് സൂര്യവംശി വരെയുള്ള സിക്സ് ഹിറ്റിങ് മെഷീനുകള്‍ക്ക് അയാളെ മറികടക്കാൻ കഴിഞ്ഞിട്ടില്ല

ഐപിഎല്ലില്‍ ഒരു ഇന്നിങ്സില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടിയ ഇന്ത്യൻ താരം. ഒന്നരപതിറ്റാണ്ടായിട്ടും രോഹിത് ശ‍ര്‍മ മുതല്‍ വൈഭവ് സൂര്യവംശി വരെയുള്ള സിക്സ് ഹിറ്റിങ് മെഷീനുകള്‍ക്ക് അയാളെ മറികടക്കാൻ കഴിഞ്ഞിട്ടില്ല, പക്ഷേ ഒപ്പമെത്താനായിട്ടുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഇതിഹാസ താരം മുരളി വിജയ്. 2010 എഡിഷനില്‍ രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തിലായിരുന്നു മുരളിയുടെ ആ ഇന്നിങ്സ് സംഭവിച്ചത്. 56 പന്തില്‍ 127 റണ്‍സുമായി വലം കയ്യൻ ബാറ്റര്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ചെന്നൈ സ്കോര്‍ എത്തി നിന്നത് 246ല്‍.

11 സിക്സറുകളായിരുന്നു മുരളിയുടെ ബാറ്റില്‍ നിന്ന് അന്ന് ഗ്യാലറികളില്‍ നിക്ഷേപിക്കപ്പെട്ടത്. എട്ട് ബൗണ്ടറികളും താരം നേടി. 23 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം, മുരളി കളിയിലെ താരവുമായി.

മുരളിക്കൊപ്പം തന്നെയുണ്ട് ബോസ് ബേബിയായ വൈഭവ് സൂര്യവംശിയും. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരായ വൈഭവിന്റെ സെഞ്ചുറി ഇന്നിങ്സിലും 11 സിക്സറുകളുണ്ടായിരുന്നു.

വൈഭവിന് ശേഷം സഞ്ജു സാംസണ്‍. 2018ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പത്ത് സിക്സറുകള്‍. അന്ന് കേവലം 45 പന്തില്‍ 92 റണ്‍സായിരുന്നു സഞ്ജു നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ദൗ‍ര്‍ബല്യങ്ങളെ തരണം ചെയ്യാൻ അഭിഷേക്; തിരിച്ചുവരവ് നടത്തുമോ സൂപ്പർസ്റ്റാർ
ഐപിഎല്‍ 2026: ലക്ഷ്യം ലോകകപ്പ്; മുംബൈ ഇന്ത്യൻസ് കുപ്പായത്തില്‍ രോഹിതിന് അഗ്നിപരീക്ഷ