
മുംബൈ: വരുന്ന ഐപിഎല്‍ സീസണില്‍ മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റമുണ്ടായേക്കും. പകല്‍ നടക്കുന്ന മത്സരങ്ങളുടെ എണ്ണം കുറയ്ക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് പകല്‍ മത്സരങ്ങള്‍ നടക്കുന്നത്.
വൈകീട്ട് നാല് മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഈ സമയങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടാറുണ്ടെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. അത് താരങ്ങളെ ബാധിക്കുന്നുണ്ടെന്നും വാര്‍ത്തയുണ്ടായിരുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് ബിസിസിഐയുടെ പുതിയ നീക്കം.
എന്നാല്‍ ഈ നീക്കം ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കും. നിലവില്‍ 45 ദിവസങ്ങളിലായിട്ടാണ് ഐപിഎല്‍ നടക്കുന്നത്. പുതിയ സമ്പ്രദായം വരുന്നതോടെ 60 ദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കും ടൂര്‍ണമെന്റ്. അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 30 വരെയായിരിക്കും ഐപിഎല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!