ഐപിഎല്‍ ചരിത്രത്തിലാദ്യം, 11 വർഷം പഴക്കമുള്ള റെക്കോര്‍ഡ് തകർത്ത് ഓറഞ്ച് ക്യാപ് തിരിച്ചു പിടിച്ച് സൂര്യകുമാര്‍

Published : May 02, 2025, 10:50 AM IST
ഐപിഎല്‍ ചരിത്രത്തിലാദ്യം, 11 വർഷം പഴക്കമുള്ള റെക്കോര്‍ഡ് തകർത്ത് ഓറഞ്ച് ക്യാപ് തിരിച്ചു പിടിച്ച് സൂര്യകുമാര്‍

Synopsis

രാജസ്ഥാൻ റോയൽസിനെതിരെ 48 റൺസുമായി പുറത്താകാതെ നിന്ന സൂര്യകുമാർ, തുടർച്ചയായ പതിനൊന്ന് മത്സരങ്ങളിൽ 25 റൺസിന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമെന്ന റെക്കോർഡും സ്വന്തമാക്കി.

ജയ്പൂർ:ഐപിഎൽ റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് മുംബൈ ഇന്ത്യൻസിന്‍റെ സൂര്യകുമാർ യാദവ്. ഇന്നലെ നടന്ന മത്സരത്തില്ർ രാജസ്ഥാന്‍ റോയല്‍സിനെതിരെ 23 പന്തില്‍ 48 റണ്‍സുമായി പുറത്താകാതെ നിന്ന് സൂര്യകുമാര്‍ യാദവ്  11 മത്സരങ്ങളിൽ നിന്ന് 475 റൺസുമായാണ് ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശനില്‍ നിന്ന് ഓറഞ്ച് ക്യാപ് തിരികെ പിടിച്ചത്. രോഹിത് ശർമ്മയാണ് സൂര്യകുമാറിന് ഓറഞ്ച് ക്യാപ് സമ്മാനിച്ചത്.

ഒമ്പത് മത്സരങ്ങളിൽ നിന്ന് 456 റൺസ് നേടിയ ഗുജറാത്തിന്‍റെ സായ് സുദർശൻ തൊട്ടുപിന്നിലുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടാനിറങ്ങുമ്പോള്‍ സൂര്യകുമാറില്‍ നിന്ന് ഓറഞ്ച് ക്യാപ് തിരികെ സ്വന്തമാക്കാന്‍ സായ് സുദര്‍ശനും അവസരമുണ്ട്. ഇന്നലെ രാജസ്ഥാനെതിരെ 48 റണ്‍സുമായി പുറത്താകാതെ നിന്നതോടെ ഐപിഎല്ലിൽ തുടർച്ചയായ പതിനൊന്നാം മത്സരത്തിലും 25ന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമെന്ന റെക്കോർഡും സൂര്യ സ്വന്തമാക്കി. തുടര്‍ച്ചയായി പത്ത് മത്സരങ്ങളില്‍ 25 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത റോബിൻ ഉത്തപ്പയുടെ പതിനൊന്ന് വർഷം പഴക്കമുള്ള റെക്കോർഡാണ് സൂര്യകുമാര്‍ തകർത്തത്.

10 മത്സരങ്ങളിൽ നിന്ന് 443 റൺസ് അടിച്ചെടുത്ത ആർസിബിയുടെ വിരാട് കോലിയാണ് ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ മൂന്നാം സ്ഥാനത്ത്. 11 കളികളില്‍ 439 റണ്‍സെടുത്ത രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് നാലാം സ്ഥാനത്ത്. ഒമ്പത് കളികളില്‍ 40 റണ്‍സുമായി ഗുജറാത്ത് താരം ജോസ് ബട്‌ലര്‍ അഞ്ചാമതുള്ളപ്പോൾ നേത്തെ ഒന്നാം സ്ഥാനത്തായിരുന്ന ലക്നൗ താരം നിക്കോളാസ് പുരാന്‍ 10 മത്സരങ്ങളില്‍ 404 റണ്‍സുമായി ആറാം സ്ഥാനത്തേക്ക് വീണപ്പോള്‍ ഒമ്പത് കളികളില്‍ 389 റൺസോടെ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ ഏഴാമതാണ്.

മിച്ചല്‍ മാര്‍ഷ്(378), കെ എല്‍ രാഹുല്‍(371), ശ്രേയസ് അയ്യര്‍(360) എന്നിവരാണ് ആദ്യ പത്തിലുള്ള താരങ്ങള്‍. പഞ്ചാബ് ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിംഗ്(346), പ്രിയാന്‍ഷ് ആര്യ(346), ഏയ്ഡന്‍ മാര്‍ക്രം(335), മുംബൈ ഓപ്പണര്‍ റിയാന്‍ റിക്കിൾടണ്‍(334), കൊല്‍ക്കത്ത നായകന്‍ അജിങ്ക്യാ രഹാനെ(297) എന്നിവരാണ് ആദ്യ പതിനഞ്ചിലുള്ളത്.

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്