
മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിന്(IPL mega auction) മുന്നോടിയായി നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക (IPL retention) പുറത്തുവിട്ട് പഞ്ചാബ് കിംഗ്സ്(Punjab Kings). നായകന്‍ കെ എല്‍ രാഹുലിനെ പഞ്ചാബ് കൈവിട്ടപ്പോള്‍ രാഹുലിന്‍റെ സഹ ഓപ്പണറായ മായങ്ക് അഗര്‍വാളിനെയും(Mayank Agarwal) ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിംഗിനെയുമാണ്( Arshdeep Singh) പഞ്ചാബ് നിലനിര്‍ത്തിയത്.
രാഹുല്‍ പുതിയതായി വരുന്ന ലക്നോ ടീമിന്‍റെ നായകനായി പോകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പഞ്ചാബ് കിംഗ്സ് രാഹുലിനെ കൈവിട്ടത്. അതേസമയം, സയ്യിദ് മുുഷ്താഖ് അലി ട്രോഫി ടി20 ഫൈനലില്‍ അവസാന പന്തിലെ സിക്സുമായി തമിഴ്നാടിന് കിരീടം സമ്മാനിച്ച ഷാരൂഖ് ഖാനെ പഞ്ചാബ് കൈവിട്ടത് ആരാധകരെ അത്ഭുതപ്പെടുത്തി.
അര്‍ഷദീപ് അണ്‍ ക്യാപ്ഡ് കളിക്കാരനാണെന്നതിനാല്‍ നാലു കോടി രൂപയാകും അടുത്ത സീസണില്‍ താരത്തിനായി പഞ്ചാബ് കിംഗ്സ് മുടക്കേണ്ടിവരിക. രണ്ട് കളിക്കാരെ മാത്രം നിലനിര്‍ത്തിയതിലൂടെ ഐപിഎല്‍ മെഗാ താരലേലത്തില്‍ പഞ്ചാബിന് 72 കോടി രൂപ മുടക്കാനാവും. ഓരോ കളിക്കാരെ മാത്രം നിലനിര്‍ത്തിയ രാജസ്ഥാന്‍ റോയല്‍സിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനും മാത്രമാണ്(76 കോടി രൂപ വീതം) പഞ്ചാബിനെക്കാള്‍ കൂടുതല്‍ തുക ലേലത്തില്‍ ചെലവഴിക്കാനാകുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!