
മുംബൈ: പതിമൂന്നാമത് ഐപിഎല്‍ സീസണിന് മാര്‍ച്ച് 29ന് തുടക്കമാവും. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലായിരിക്കും മത്സരം. ലീഗ് മത്സരങ്ങളുടെ മത്സരക്രമം മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. മെയ് 17നായിരിക്കും അവസാന ലീഗ് മത്സരം. മെയ് 24നാണ് ഫൈനല്‍.
പുതിയ മത്സരക്രമമനുസരിച്ച് ആറ് ദിവസങ്ങളില്‍ മാത്രമെ രണ്ട് മത്സരങ്ങള്‍ വീതം ഉണ്ടാവുകയുള്ളു. ശനിയാഴ്ച രണ്ട് മത്സരങ്ങള്‍ നടത്തുന്ന പതിവ് ഒഴിവാക്കി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും സണ്‍റൈസേഴ്സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് മത്സരക്രമം ട്വീറ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!