300 എന്ന സ്വപ്നം ബാക്കി; കൊൽക്കത്തയ്ക്ക് എതിരെ ടോസ് നേടി സൺറൈസേഴ്സ്, ആദ്യം ബാറ്റ് ചെയ്യുമെന്ന് കമ്മിൻസ്

Published : May 25, 2025, 07:08 PM ISTUpdated : May 25, 2025, 07:24 PM IST
300 എന്ന സ്വപ്നം ബാക്കി; കൊൽക്കത്തയ്ക്ക് എതിരെ ടോസ് നേടി സൺറൈസേഴ്സ്, ആദ്യം  ബാറ്റ് ചെയ്യുമെന്ന് കമ്മിൻസ്

Synopsis

ടീമിൽ മാറ്റങ്ങളില്ലാതെയാണ് സൺറൈസേഴ്സ് ഹൈദരാബാദ് അവസാന മത്സരത്തിനിറങ്ങുന്നത്. 

ദില്ലി: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിൽ നിന്ന് ഇതിനോടകം തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായി കഴിഞ്ഞ ഇരുടീമുകളുടെയും അവസാന മത്സരമാണിത്. ആശ്വാസ ജയത്തോടെ ഗുഡ്ബൈ പറയാൻ കച്ചമുറുക്കി ഹൈദരാബാദും കൊൽക്കത്തയും ഇറങ്ങുമ്പോൾ ആവേശകരമായ മത്സരം തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. 

കഴിഞ്ഞ 3-4 മത്സരങ്ങളിൽ ടീം നന്നായി കളിച്ചുവെന്നും ഈ മത്സരത്തിൽ ആ സ്ഥിരത നിലനിർത്താൻ ശ്രമിക്കുമെന്നും സൺറൈസേഴ്സ് നായകൻ പാറ്റ് കമ്മിൻസ് പറഞ്ഞു. ആദ്യം ബൗളിം​ഗ് തിരഞ്ഞെടുക്കാൻ തന്നെയായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് കൊൽക്കത്ത നായകൻ അജിങ്ക്യ രഹാനെ പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളിൽ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകൾ എളുപ്പത്തിൽ വിജയലക്ഷ്യം പിന്തുടർന്നിരുന്നുവെന്നും എന്നാൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്ലേയിംഗ് ഇലവൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - ക്വിൻ്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), റിങ്കു സിംഗ്, സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, വൈഭവ് അറോറ, ഹർഷിത് റാണ, ആൻറിച്ച് നോർക്കിയ, വരുൺ ചക്രവർത്തി.

ഇംപാക്ട് സബ്സ് - അംഗ്കൃഷ് രഘുവംഷി, വെങ്കിടേഷ് അയ്യർ, അനുകുൽ റോയ്, സ്പെൻസർ ജോൺസൺ, ലുവ്നിത്ത് സിസോദിയ.

സൺറൈസേഴ്‌സ് ഹൈദരാബാദ് - ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്, ഇഷാൻ മലിംഗ. 

ഇംപാക്ട് സബ്സ് - മുഹമ്മദ് ഷമി, ഹർഷ് ദുബെ, സച്ചിൻ ബേബി, സീഷൻ അൻസാരി, സിമർജീത് സിംഗ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്