പ്രതിഫലം പകുതിയായി കുറച്ച് സണ്‍റൈസേഴ്സിൽ തിരിച്ചെത്തി നടരാജൻ; സീഷാൻ അൻസാരി ഡൽഹി ക്യാപിറ്റൽസിൽ

Published : Oct 14, 2026, 10:10 PM IST
T Natarajan

Synopsis

നിലവിൽ 5 കോടി രൂപയുടെ പുതുക്കിയ പ്രതിഫലത്തിലാണ് നടരാജൻ 2016-ലെ ചാമ്പ്യന്മാരായ ഹൈദരാബാദിലേക്ക് തിരിച്ചെത്തുന്നത്.

ദില്ലി: ഐപിഎല്ലിന്‍റെ പുതിയ സീസണിന് മുന്നോടിയായി കളിക്കാരെ വെച്ചുമാറി സൺറൈസേഴ്‌സ് ഹൈദരാബാദും ഡൽഹി ക്യാപിറ്റൽസും. ഇടങ്കയ്യൻ പേസർ ടി. ഡല്‍ഹി ക്യാപിറ്റൽസ് താരമായിരുന്ന ടി നടരാജൻ തന്‍റെ പഴയ തട്ടകമായ സൺറൈസേഴ്‌സ് ഹൈദരാബാദിലേക്ക് തിരിച്ചെത്തിയപ്പോൾ, ലെഗ് സ്പിന്നർ ഷീഷാൻ അൻസാരി സണ്‍റൈസേഴ്സില്‍ നിന്ന് ഡൽഹി ക്യാപിറ്റൽസിലേക്ക് ചേക്കേറി. 2025 ലെ ലേലത്തിൽ 10.75 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് നടരാജനെ സ്വന്തമാക്കിയിരുന്നത്.

എന്നാൽ നിലവിൽ 5 കോടി രൂപയുടെ പുതുക്കിയ പ്രതിഫലത്തിലാണ് നടരാജൻ 2016-ലെ ചാമ്പ്യന്മാരായ ഹൈദരാബാദിലേക്ക് തിരിച്ചെത്തുന്നത്. ഐപിഎൽ 2026 സീസണിൽ ഹൈദരാബാദിനായി 10 മത്സരങ്ങളിൽ പന്തെറിഞ്ഞ 26-കാരനായ സീഷാൻ അൻസാരി, തന്‍റെ നിലവിലെ പ്രതിഫലമായ 40 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ ചേരും. ഡെത്ത് ഓവറുകളിലെ അനുഭവസമ്പത്തുള്ള ഒരു ഇന്ത്യൻ പേസറെ തിരികെയെത്തിച്ച് ബൗളിങ് നിര ശക്തമാക്കാൻ ഹൈദരാബാദിനും, സ്പിൻ നിരയിലെ വൈവിധ്യം കൂട്ടാൻ ഡൽഹിക്കും താരക്കൈമാറ്റം ഉപകരിക്കും.

2020 മുതൽ 2024 വരെയുള്ള അഞ്ച് സീസണുകളിൽ സൺറൈസേഴ്‌സ് നിരയിലെ അവിഭാജ്യ ഘടകമായിരുന്നു ടി. നടരാജൻ. കൃത്യതയാർന്ന യോർക്കറുകളിലൂടെ ഡെത്ത് ഓവറുകളിൽ ഹൈദരാബാദിന്‍റെ വിശ്വസ്ത ബൗളറായി മാറാൻ നടരാജന് സാധിച്ചിരുന്നു. 2024 സീസണിൽ 19 വിക്കറ്റുകൾ വീഴ്ത്തി ഹൈദരാബാദിനെ ഫൈനലിൽ എത്തിക്കുന്നതിൽ നടരാജൻ നിർണായക പങ്ക് വഹിച്ചിരുന്നു. ഇന്ത്യക്കായി ഒരു ടെസ്റ്റിലും രണ്ട് ഏകദിനങ്ങളിലും കളിച്ചിട്ടുള്ള നടരാജൻ, 73 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 72 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

അതേസമയം, ഡൽഹിക്കെതിരെയുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ 3 വിക്കറ്റുകൾ വീഴ്ത്തി ഐപിഎല്ലിൽ ശ്രദ്ധേയമായ തുടക്കം കുറിച്ച താരമാണ് സീഷാൻ അൻസാരി. 10 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. കുൽദീപ് യാദവ് ലക്നൗ സൂപ്പർ ജയന്‍റ്സിലേക്ക് മാറിയ സാഹചര്യത്തിൽ ഡൽഹിയുടെ സ്പിൻ നിരയ്ക്ക് കരുത്തേകാൻ അൻസാരിയുടെ വരവ് സഹായിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിന്‍ഡീസിനെതിരെ നാലാം ടി20: ഇന്ത്യക്ക് ടോസ്, ലക്ഷ്യം പരമ്പര
ആലപ്പുഴ എസ്‌ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ