പാറ്റ് കമിന്‍സിന് പകരം കിവീസ് സൂപ്പര്‍ താരത്തെ ടീമിലെത്തിച്ച് കൊല്‍ക്കത്ത

By Web TeamFirst Published Aug 26, 2021, 4:41 PM IST
Highlights

2020ലെ ഐപിഎല്‍ താരലേലത്തില്‍ 15.50 കോടി രൂപ മുടക്കിയാണ് കൊല്‍ക്കത്ത കമിന്‍സിനെ ടീമിലെടുത്തത്.

കൊല്‍ക്കത്ത: വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്‍ രണ്ടാം പാദത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ച ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം പാറ്റ് കമിന്‍സിന് പകരം ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിയെ ടീമിലെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.

സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയില്‍ തുടങ്ങുന്ന ഐപിഎല്ലിന്റെ രണ്ടാം പാദമത്സരങ്ങളിലാണ് സൌത്തി കൊല്‍ക്കത്തക്കായി പന്തെറിയുക. ഐപിഎല്‍ ആദ്യ പാദത്തില്‍ ഏഴ് കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കൊല്‍ക്കത്തക്ക് ജയിക്കാനായത്. ആദ്യപാദം കഴിഞ്ഞപ്പോള്‍ പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത.

2019ലെ ഐപിഎല്‍ സീസണില്‍ ബാംഗ്ലൂരിനുവേണ്ടി കളിച്ചിട്ടുള്ള സൌത്തി മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിനായും രാജസ്ഥാന്‍ റോയല്‍സിനായും കളിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡിന്റെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിലില്ലാത്തതിനാല്‍ സൗത്തിക്ക് ഐപിഎല്ലിലെ മുഴുവന്‍ മത്സരങ്ങളിലും കൊല്‍ക്കത്തക്കായി കളിക്കാനാവും.2020ലെ ഐപിഎല്‍ താരലേലത്തില്‍ 15.50 കോടി രൂപ മുടക്കിയാണ് കൊല്‍ക്കത്ത കമിന്‍സിനെ ടീമിലെടുത്തത്.

രാജ്യാന്തര കരിയറില്‍ 82 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുളള 32കാരനായ സൗത്തി 99 വിക്കറ്റുകളുമായി ടി20 വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുണ്ട്. സെപ്റ്റംബര്‍ 20ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ഐപിഎല്‍ രണ്ടാം പാദത്തില്‍ കൊല്‍ക്കത്തയുടെ ആദ്യ മത്സരം. ന്യൂസിലന്‍ഡ് ടീമില്‍ സൗത്തിയുടെ സഹതാരമായ ലോക്കി ഫെര്‍ഗൂസനും കൊല്‍ക്കത്ത ടീമിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!