
ദുബായ്: ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിന് മുമ്പ് വിദേശ പേസറെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇംഗ്ലണ്ടിന്‍റെ ഇടംകൈയ്യന്‍ പേസര്‍ ജോര്‍ജ് ഗാര്‍ട്ടണിനെ ആണ് ആര്‍സിബി സ്വന്തമാക്കിയത്. സസെകസ് താരമായ ഗാര്‍ട്ടൺ ഭേദപ്പെട്ട ബാറ്റ്സ്‌മാന്‍ കൂടിയാണ്. ഇരുപത്തിനാലുകാരനായ ഗാര്‍ട്ടണെ ഓസ്‌ട്രേലിയയുടെ കെയ്‌ന്‍ റിച്ചാര്‍ഡ്സണിന് പകരമായാണ് ടീമിലെത്തിയത്. 38 ട്വന്‍റി 20യിൽ ഗാര്‍ട്ടൺ 44 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്.
സെപ്റ്റംബര്‍ 18ന് ശേഷം മാത്രമേ ജോര്‍ജ് ഗാര്‍ട്ടണ്‍ ആര്‍സിബിക്ക് ഒപ്പം ചേരൂ. അടുത്തമാസം 20നാണ് ആര്‍സിബിയുടെ ആദ്യ മത്സരം.
അതേസമയം ട്വന്‍റി 20 റാങ്കിംഗിലെ ഒന്നാം നമ്പര്‍ ബൗളറായ ദക്ഷിണാഫ്രിക്കയുടെ ഇടംകൈയ്യന്‍ റിസ്റ്റ് സ്‌പിന്നര്‍ തബ്രെയ്സ് ഷംസിയെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. 39 ട്വന്‍റി 20യിൽ ഷംസി 45 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. 2016ൽ ആര്‍സിബിക്കായി നാല് മത്സരങ്ങളില്‍ ഷംസി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയിരുന്നു.
ടൈ യുഎഇയില്‍ കളിക്കില്ല
ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രൂ ടൈ ഈ സീസണിലെ ബാക്കി മത്സരങ്ങളില്‍ കളിക്കില്ലെന്ന് രാജസ്ഥാന്‍ റോയൽസ് വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരത്തിന്‍റെ പിന്‍മാറ്റം. സെപ്റ്റംബര്‍ 19നാണ് പതിനാലാം ഐപിഎല്‍ സീസണ്‍ പുനരാരംഭിക്കുന്നത്. മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തോടെയാണ് പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിന് യുഎഇയില്‍ തുടക്കമാവുക.
എട്ട് മത്സരങ്ങളില്‍ 12 പോയിന്‍റുമായി ഡല്‍ഹി കാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 10 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സാണ് നാലാം സ്ഥാനത്ത്. ആറ് പോയിന്റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. നാല് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാമതും രണ്ട് പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടാമതുമാണ്.
ടി20 ലോകകപ്പ് ടീം സെലക്ഷന്‍: ആര്‍ക്കൊക്കെ സാധ്യത; കോലിയുമായി നിര്‍ണായക കൂടിക്കാഴ്‌ച നടന്നു
വീണ്ടും പറയിപ്പിച്ച് ഇംഗ്ലീഷ് കാണികള്‍; സിറാജിന് നേര്‍ക്ക് പന്ത് വലിച്ചെറിഞ്ഞു, അസ്വസ്ഥനായി കോലി
സ്‌കോര്‍ എത്രയെന്ന് ഇംഗ്ലീഷ് ആരാധകര്‍; വായടപ്പിച്ച് സിറാജിന്‍റെ മറുപടി- വീഡിയോ വൈറല്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!