IRE vs IND : 'ഉത്തരവാദിത്തം പ്രകടനം മെച്ചപ്പെടുത്തുന്നു'; അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് മുമ്പ് ഹാർദിക്

Published : Jun 26, 2022, 10:16 AM ISTUpdated : Jun 26, 2022, 10:18 AM IST
IRE vs IND : 'ഉത്തരവാദിത്തം പ്രകടനം മെച്ചപ്പെടുത്തുന്നു'; അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് മുമ്പ് ഹാർദിക്

Synopsis

ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണിൽ തന്നെ ഐപിഎൽ ചാമ്പ്യൻമാരാക്കിയതിന് പിന്നാലെയാണ് ഹാർദിക് പാണ്ഡ്യയെ തേടി ടീം ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം എത്തിയത്

ഡബ്ലിന്‍: ഉത്തരവാദിത്തം ഏറുമ്പോൾ തന്‍റെ പ്രകടനം കൂടുതൽ മെച്ചപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ(Team India) നായകൻ ഹാർദിക് പാണ്ഡ്യ(Hardik Pandya). അയർലൻഡിനെ(Ireland vs India) ദുർബലരായി കാണില്ലെന്നും ഹാർദിക് പറഞ്ഞു. അയർലന്‍ഡിനെതിരായ ആദ്യ ട്വന്‍റി 20(IRE vs IND 1st T20I) ഇന്നാരംഭിക്കുന്നതിന് മുന്നോടിയായാണ് ഹാർദിക്കിന്‍റെ പ്രതികരണം. ആദ്യമായി ടീം ഇന്ത്യയെ നയിക്കാന്‍ തയ്യാറെടുക്കുകയാണ് മത്സരത്തില്‍ ഹാർദിക് പാണ്ഡ്യ. 

ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണിൽ തന്നെ ഐപിഎൽ ചാമ്പ്യൻമാരാക്കിയതിന് പിന്നാലെയാണ് ഹാർദിക് പാണ്ഡ്യയെ തേടി ടീം ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം എത്തിയത്. എം എസ് ധോണിയും വിരാട് കോലിയും സ്വാധീനിച്ചിട്ടുണ്ടെങ്കിലും സ്വന്തം വഴിയേ സഞ്ചരിക്കാനാണ് ഹാർദിക്കിനിഷ്ടം. 'ഒരേസമയം രണ്ട് ശക്തമായ ടീമുകളെ പരമ്പരകൾക്ക് അയക്കാൻ കഴിയുന്നത് ഇന്ത്യൻ ക്രിക്കറ്റിന്‍റെ ശക്തി വ്യക്തമാക്കുന്നു. ടീമിലിടം പിടിക്കാനുള്ള മത്സരം ശക്തമാണ്. രാഹുൽ ദ്രാവിഡിന്‍റെ അതേ പാതയിലൂടെയാണ് വിവിഎസ് ലക്ഷ്മണും സഞ്ചരിക്കുന്നത്' എന്നും ഹാർദിക് പാണ്ഡ്യ പറഞ്ഞു.

അയർലൻഡ്-ഇന്ത്യ ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഡബ്ലിനിൽ ഇന്ത്യൻ സമയം രാത്രി ഒൻപതിനാണ് കളി തുടങ്ങുക. രോഹിത് ശർമ്മയും സംഘവും ഇംഗ്ലണ്ട് പര്യടനം നടത്തുമ്പോൾ അയർലൻഡിനെതിരെ ഇന്ത്യ യുവനിരയെയാണ് അണിനിരത്തുന്നത്. ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യക്ക് അരങ്ങേറ്റ മത്സരമാണ് ഇന്നത്തേത്. ഇന്ത്യയുടെ ഭാവിനായകനിലേക്കുള്ള ചവിട്ടുപടിയിൽ ഹാർദിക്കിന് ഏറെ നിർണായകമാണ് ഈ പരമ്പര. 

വിക്കറ്റ് കീപ്പർമാരായ ഇഷാൻ കിഷനും ദിനേശ് കാർത്തിക്കും ടീമിലുള്ളതിനാൽ മലയാളിതാരം സഞ്ജു സാംസണ് ഇലവനിലെത്തുക എളുപ്പമല്ല. സൂര്യകുമാർ യാദവ് തിരിച്ചെത്തും. അരങ്ങേറ്റം കാത്ത് ഉമ്രാൻ മാലിക്ക്, അർഷ്ദീപ് സിംഗ്, രാഹുൽ ത്രിപാഠി എന്നിവർ സ്ക്വാഡിലുണ്ട്. താരതമ്യേന ദുർബലരായ അയർലൻഡിന് ഹാർദിക്കിനെയും സംഘത്തേയും മറികടക്കുക പ്രയാസമാകും. ആതിഥേയരുടെ പ്രധാന പ്രതീക്ഷ ഓപ്പണർ പോൾ സ്റ്റിർലിംഗിലാണ്. ഇതിന് മുൻപ് ഏറ്റുമുട്ടിയ മൂന്ന് കളിയിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. അവസാന അഞ്ച് ട്വന്‍റി 20യിൽ മൂന്നിലും ആദ്യം ബാറ്റ് ചെയ്തവർ 180ലേറെ റൺസ് നേടിയ വിക്കറ്റിലാണ് മത്സരം.

അയർലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടി20 ടീം: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.

IRE vs IND : ഹാർദിക് പാണ്ഡ്യ ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ തന്നെ; കാരണം വ്യക്തമാക്കി വെങ്സർകർ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഗോള്‍ഡന്‍ ഡക്കില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ശുഭ്മാൻ ഗില്‍, അഭിഷേക് പുറത്തായശേഷം ടെസ്റ്റ് കളി, വിമര്‍ശനം
ഗില്ലും സൂര്യയും ഇന്നും ഫ്‌ളോപ്പ്; ധരംശാല ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നില്‍