IRE vs IND : അയാളുടെ അരങ്ങേറ്റത്തിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു: രോഹന്‍ ഗാവസ്കർ

Published : Jun 26, 2022, 08:19 AM ISTUpdated : Jun 26, 2022, 08:23 AM IST
IRE vs IND : അയാളുടെ അരങ്ങേറ്റത്തിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു: രോഹന്‍ ഗാവസ്കർ

Synopsis

ഐപിഎല്‍ 15-ാം സീസണില്‍ തുടർച്ചയായി 150 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിഞ്ഞാണ് ഉമ്രാന്‍ മാലിക് ശ്രദ്ധ നേടിയത്

ഡബ്ലിന്‍: അയർലന്‍ഡിനെതിരായ ടി20 പരമ്പര(IRE vs IND 1st T20I) ഇന്നാരംഭിക്കുമ്പോള്‍ ഏറ്റവും വലിയ ആകാംക്ഷയുണർത്തുന്നത് ഐപിഎല്ലില്‍ തിളങ്ങിയ ഉമ്രാന്‍ മാലിക്കും(Umran Malik) അർഷ്‍ദീപ് സിംഗും അരങ്ങേറ്റം കുറിക്കുമോ എന്നതാണ്. ഇവരില്‍ ഉമ്രാന്‍റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് എന്ന് ഇന്ത്യന്‍ മുന്‍താരം രോഹന്‍ ഗാവസ്കർ(Rohan Gavaskar) വ്യക്തമാക്കി. 

'ഉമ്രാന്‍ മാലിക് ഐപിഎല്‍ പതിനഞ്ചാം സീസണില്‍ വളരെ മികച്ച പ്രകടനം നടത്തി. അവസരം ലഭിച്ചപ്പോള്‍ അതിവേഗ പന്തുകളെറിഞ്ഞു. റോക്കറ്റ് പന്തുകള്‍ എറിയുന്നത് മാത്രമല്ല, വിക്കറ്റുകള്‍ നേടുകയും ചെയ്തു. വളരെ വേഗത്തില്‍ പന്തെറിഞ്ഞാലും വിക്കറ്റ് ലഭിക്കാതിരിക്കുകയും ഇക്കോണമി മോശമായാലും കാര്യമില്ല. ഒരു പൂർണ പാക്കേജ് താരമായാണ് ഉമ്രാനെ തോന്നിക്കുന്നത്. എല്ലാവരും ആകാംക്ഷയോടെ ഉമ്രാന്‍റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്' എന്നും രോഹന്‍ ഗാവസ്കർ വ്യക്തമാക്കി. 

ഐപിഎല്‍ 15-ാം സീസണില്‍ തുടർച്ചയായി 150 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിഞ്ഞാണ് ഉമ്രാന്‍ മാലിക് ശ്രദ്ധ നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 14 കളികളില്‍ 9.03 ഇക്കോണമിയില്‍ 22 വിക്കറ്റ് ഉമ്രാന്‍ വീഴ്‌ത്തിയിരുന്നു. ഇതിലൊരു അഞ്ച് വിക്കറ്റ് പ്രകടനവുമുണ്ട്. സീസണിലെ വേഗമേറിയ രണ്ടാമത്തെ പന്ത്(157 കിലോമീറ്റര്‍) ഉമ്രാന്‍റെ പേരിലായിരുന്നു. ഐപിഎല്ലിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയില്‍ ഉമ്രാന്‍ മാലിക് സ്ക്വാഡിലുണ്ടായിരുന്നെങ്കിലും അരങ്ങേറാന്‍ അവസരം ലഭിച്ചിരുന്നില്ല. അയർലന്‍ഡിനെതിരെ ഉമ്രാന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഈ വർഷം ഓസ്ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നു എന്നതിനാല്‍ താരത്തെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. 

അയർലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടി20 ടീം: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.  

Rohit Sharma Covid Positive : രോഹിത് ശർമ്മയ്ക്ക് കൊവിഡ്; ടീം ഇന്ത്യക്ക് കനത്ത ആശങ്ക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂന്ന് തവണ പൂജ്യം, അഭിഷേക് ശര്‍മ പുറത്തേക്ക്? സഞ്ജു വീണ്ടും ഓപ്പണറായേക്കുമോ? ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സാധ്യതാ ഇലവന്‍
ബൗളിംഗിലും തിളങ്ങി ദുബെ, ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്ക് സമ്പൂര്‍ണ ജയം; നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചത് 17 റണ്‍സിന്