IRE vs IND : ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യ; അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്ക് ഇന്ന് തുടക്കം, സഞ്ജു കളിക്കുമോ?

By Web TeamFirst Published Jun 26, 2022, 5:59 AM IST
Highlights

ഐപിഎല്ലില്‍ ഗുജറാത്തിനെ കിരീടത്തിലെത്തിച്ച ഹാര്‍ദിക് പണ്ഡ്യയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം പരമ്പരയുടെ ശ്രദ്ധാകേന്ദ്രമാകും

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. രാത്രി 9 മണിക്കാണ് മത്സരം തുടങ്ങുക. ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടില്‍ നടന്ന പരമ്പരയിലെ ആദ്യ രണ്ട് കളിയും തോറ്റതോടെ യുവതാരങ്ങള്‍ക്ക് ആഗ്രഹിച്ചനിലയില്‍ അവസരം നല്‍കാനായിരുന്നില്ല. അയര്‍ലന്‍ഡിലെത്തുമ്പോള്‍ ഈ കുറവ് പരിഹരിക്കുകയാകും ആദ്യ ലക്ഷ്യം. ഐപിഎല്ലില്‍ ഗുജറാത്തിനെ കിരീടത്തിലെത്തിച്ച ഹാര്‍ദിക് പണ്ഡ്യയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം പരമ്പരയുടെ ശ്രദ്ധാകേന്ദ്രമാകും.

ഡികെ ചേട്ടാ... ദിനേശ് കാർത്തിക്കിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സഞ്ജു സാംസണ്‍; അണ്ണനും തമ്പിയുമെന്ന് ആരാധകർ

ഹാര്‍ദിക്കിന് പുറമെ ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍ (Ishan Kishan), വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക് (Dinesh Karthik) എന്നിവര്‍ അന്തിമ ഇലവനിലെത്തുമെന്ന് ഉറപ്പ്. ടി20 ഫോര്‍മാറ്റില്‍ അപകടകാരിയായ സൂര്യകുമാര്‍ യാദവ് (Suryakumar Yadav) മൂന്നാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യത. സഞ്ജു സാംസണ്‍ (Sanju Samson) ആദ്യ മത്സരത്തില്‍ കളിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി എന്നിവരുടെ വെല്ലുവിളി മറികടക്കേണ്ടി വരും.

അയർലന്‍ഡ്-ഇന്ത്യ ആദ്യ ടി20; മത്സരത്തിന്‍റെ ആവേശം ചോർത്തുമോ മഴ?

ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാര്‍,ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍  എന്നിവര്‍ക്കൊപ്പം ചഹലും സ്ഥാനം നിലനിര്‍ത്തിയേക്കും. അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കിനും ഡെത്ത് ഓവറുകളില്‍ കൃത്യതയോടെ പന്തെറിഞ്ഞ് ഐപിഎല്ലില്‍ താരമായ അര്‍ഷ്ദീപ് സിംഗിനും അരങ്ങേറ്റം അനുവദിക്കുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തിന് ഇന്ന് ടോസ് വീഴുമ്പോൾ രണ്ടാം ട്വന്റി 2-0 ചൊവ്വാഴ്ചയും നടക്കും.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് ശേഷം നടക്കുന്ന ട്വന്റി 20 പരമ്പരയിലും ഇതേ ടീമിനെ നിലനിര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ സഞ്ജു അടക്കമുള്ളവര്‍ക്ക് ഓരോ മത്സരവും പ്രധാനമാണ്. രാഹുല്‍ ദ്രാവിഡ് ശേഷം ഇന്ത്യന്‍ പരിശീലകനാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വിവിഎസ് ലക്ഷ്മണിന് കീഴിലാണ് ഇന്ത്യന്‍ ടീം കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

അയർലന്‍ഡിനെതിരെ മുമ്പ് കളിച്ച മൂന്ന് ടി20കളിലും വിജയിച്ച ചരിത്രം ഇന്ത്യക്കുണ്ട്. 2009ലെ ടി20 ലോകകപ്പിലായിരുന്നു ആദ്യമായി ഇരു ടീമുകളും കുട്ടിക്രിക്കറ്റില്‍ മുഖാമുഖം വന്നത്. ഒന്‍പത് വർഷങ്ങള്‍ക്ക് ശേഷം 2018ല്‍ 2-0ന് ഇന്ത്യ പരമ്പര നേടി. ഇക്കുറി ഇന്ത്യ-അയർലന്‍ഡ് ടി20കള്‍ നടക്കുന്ന ദി വില്ലേജില്‍ മുമ്പ് 18 രാജ്യാന്തര ടി20 മത്സരങ്ങള്‍ നടന്നു. 11 മത്സരങ്ങളിലും ചേസിംഗ് ടീമിനായിരുന്നു വിജയം. ഏഴ് മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്തവർ വിജയിച്ചു. 153 ആണ് ശരാശരി ഒന്നാം ഇന്നിംഗ്സ് സ്കോറെങ്കില്‍ രണ്ടാം ഇന്നിംഗ്സിലത് 136 മാത്രമാണ്. അതേസമയം അയർലന്‍ഡ്-ഇന്ത്യ ആദ്യ ടി20ക്ക് മഴയുടെ ഭീഷണിയുണ്ട്. വെതർ ഡോട് കോമിന്‍റെ റിപ്പോർട്ട് പ്രകാരം ഇരു ടീമുകളും മഴയുടെ ആശങ്കയിലാണ്. പകല്‍സമയത്ത് മഴയ്ക്ക് 90 ശതമാനവും വൈകിട്ട് 50 ശതമാനവുമാണ് സാധ്യത. 

അയർലന്‍ഡിന് കാര്യങ്ങള്‍ എളുപ്പമാവില്ല, അതിശക്തർ ഇന്ത്യ; ആദ്യ ടി20ക്ക് മുമ്പ് അറിയേണ്ട കണക്കുകള്‍

click me!