IRE vs IND : ബാറ്റ് കൊണ്ട് വായടപ്പിക്കുന്ന മറുപടി; സഞ്ജു സാംസണ് റെക്കോർഡ് സ്കോർ

Published : Jun 28, 2022, 10:25 PM ISTUpdated : Jun 28, 2022, 10:29 PM IST
IRE vs IND : ബാറ്റ് കൊണ്ട് വായടപ്പിക്കുന്ന മറുപടി; സഞ്ജു സാംസണ് റെക്കോർഡ് സ്കോർ

Synopsis

13 റണ്‍സിനിടെ ആദ്യ വിക്കറ്റ് വീണ ഇന്ത്യക്കായി ദീപക് ഹൂഡയ്ക്കൊപ്പം രണ്ടാം വിക്കറ്റില്‍ തകർത്താടുകയായിരുന്നു സഞ്ജു സാംസണ്‍

ഡബ്ലിന്‍: വിമർശനത്തിന്‍റെ ബാറ്റെടുത്തവർക്കെല്ലാം അവസരം കിട്ടിയപ്പോള്‍ സഞ്ജു സാംസണിന്‍റെ(Sanju Samson) കലക്കന്‍ മറുപടി. ടി20 ലോകകപ്പ് മനസില്‍ക്കണ്ട് ക്രീസില്‍ കാലുറപ്പിച്ചും തക്കംനോക്കി കടന്നാക്രമിച്ചും കാഴ്ചവെച്ച ഗംഭീര ഇന്നിംഗ്സ്. അയർലന്‍ഡിനെതിരായ രണ്ടാം ട്വന്‍റി 20യില്‍(IRE vs IND 2nd T20I) രാജ്യാന്തര കരിയറിലെ തന്‍റെ ഉയർന്ന ടി20 സ്കോറുമായാണ് സഞ്ജു കളംവിട്ടത്. 

13 റണ്‍സിനിടെ ആദ്യ വിക്കറ്റ് വീണ ഇന്ത്യക്കായി ദീപക് ഹൂഡയ്ക്കൊപ്പം രണ്ടാം വിക്കറ്റില്‍ തകർത്താടുകയായിരുന്നു സഞ്ജു സാംസണ്‍. 12-ാം ഓവറില്‍ ഇരുവരും ടീമിനെ 100 കടത്തി. തുടക്കത്തില്‍ ഹൂഡയായിരുന്നു കൂടുതല്‍ അപകടകാരിയായി ബാറ്റ് വീശിയത്. എന്നാല്‍ ഇടയ്ക്കിടയ്ക്ക് കലക്കന്‍ ബൗണ്ടറികളുമായി സഞ്ജു ബാറ്റ് മുറുകെപ്പിടിച്ചു. ഇതോടെ 39 എന്ന രാജ്യാന്തര ടി20 കരിയറിലെ തന്‍റെ ഉയർന്ന സ്കോർ സഞ്ജു അനായാസം ഇന്നിംഗ്സിലെ 9-ാം ഓവറില്‍ മറികടക്കുകയായിരുന്നു. 13-ാം ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിയുമായി സഞ്ജു രാജ്യാന്തര ടി20 കരിയറില്‍ തന്‍റെ കന്നി അർധ സെഞ്ചുറി തികച്ചു. 31 പന്തിലായിരുന്നു സഞ്ജുവിന്‍റെ ഫിഫ്റ്റി. ഫിഫ്റ്റിക്ക് പിന്നാലെ ആഞ്ഞടിച്ച സഞ്ജു 42 പന്തില്‍ 77 റണ്‍സെടുത്താണ് മടങ്ങിയത്. ഒന്‍പത് ഫോറും നാല് സിക്സും സഞ്ജുവിന്‍റെ ഇന്നിംഗ്സിലുണ്ടായിരുന്നു. 

നേരത്തെ, ടോസ് വേളയില്‍ സഞ്ജു സാംസണ്‍ ഇന്ന് ഇറങ്ങുമെന്ന് ഇന്ത്യന്‍ നായകന്‍ ഹാർദിക് പാണ്ഡ്യ പറഞ്ഞതും ഡബ്ലിനിലെ ആരാധകക്കൂട്ടം ഇളകിമറിഞ്ഞിരുന്നു. ഇത് കേട്ടതും എന്തുകൊണ്ടാണ് സഞ്ജുവിന്‍റെ പേര് പറയുമ്പോള്‍ ഇത്ര ആരവം എന്നായി അവതാരകന്‍റെ ചോദ്യം. ഇവിടുള്ള ഏറെപ്പേർ സഞ്ജുവിനെ ഇഷ്ടപ്പെടുന്നതായി മനസിലാക്കുന്നു എന്ന് പുഞ്ചിരിച്ചുകൊണ്ട് ഹാർദിക് പാണ്ഡ്യ മറുപടി പറഞ്ഞതും ഡബ്ലിനിലെ രസകരമായ നിമിഷമായി. പരിക്കേറ്റ  റുതുരാജ് ഗെയ്‌ക്വാദിന് പകരമാണ് സഞ്ജു ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്. അവസരം മുതലെടുത്ത് സഞ്ജു ഗംഭീര ഇന്നിംഗ്സ് കാഴ്ചവെക്കുകയും ചെയ്തു. 

സഞ്ജു കളിക്കുമെന്ന് ഹാർദിക് പറഞ്ഞതേ ഓർമ്മയുള്ളൂ; പിന്നെ ആരാധകരുടെ ആറാട്ട്- വീഡിയോ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

ഇനി കുട്ടിക്രിക്കറ്റ് ആവേശം, വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍? ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്
കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ