സഞ്ജു കളിക്കുമെന്ന് ഹാർദിക് പറഞ്ഞതേ ഓർമ്മയുള്ളൂ; പിന്നെ ആരാധകരുടെ ആറാട്ട്- വീഡിയോ വൈറല്‍

Published : Jun 28, 2022, 09:00 PM ISTUpdated : Jun 28, 2022, 09:18 PM IST
സഞ്ജു കളിക്കുമെന്ന് ഹാർദിക് പറഞ്ഞതേ ഓർമ്മയുള്ളൂ; പിന്നെ ആരാധകരുടെ ആറാട്ട്- വീഡിയോ വൈറല്‍

Synopsis

സഞ്ജു ഇന്ന് ഇറങ്ങുമെന്ന് ഇന്ത്യന്‍ നായകന്‍ ഹാർദിക് പാണ്ഡ്യ പറഞ്ഞതും ഡബ്ലിനിലെ ആരാധകക്കൂട്ടം ഹർഷാരവങ്ങളോടെയാണ് വരവേറ്റത്

ഡബ്ലിന്‍: അയർലന്‍ഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കാന്‍ ടീം ഇന്ത്യ ഡബ്ലിനില്‍ ഇറങ്ങുകയാണ്. രണ്ടാം ടി20യില്‍(IRE vs IND 2nd T20I) ഏവരും പ്രതീക്ഷിച്ചതുപോലെ മലയാളി താരം സഞ്ജു സാംസണ്‍(Sanju Samson) പ്ലേയിംഗ് ഇലവനിലെത്തി. സഞ്ജു ഇന്ന് ഇറങ്ങുമെന്ന് ടോസ് വേളയില്‍ ഇന്ത്യന്‍ നായകന്‍ ഹാർദിക് പാണ്ഡ്യ(Hardik Pandya) പറഞ്ഞതും ഡബ്ലിനിലെ ആരാധകക്കൂട്ടം ഹർഷാരവങ്ങളോടെയാണ് വരവേറ്റത്. ഇതിന്‍റെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. 

ടോസ് വേളയില്‍ പ്ലേയിംഗ് ഇലവനിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ നായകന്‍ ഹാർദിക് പാണ്ഡ്യ പറയുമ്പോഴായിരുന്നു സംഭവം. പരിക്കേറ്റ റുതുരാജ് ​ഗെയ്ക്വാദിന് പകരം സഞ്ജു സാംസണ്‍ ഇന്ന് കളത്തിലിറങ്ങും എന്ന് പറഞ്ഞതും ഡബ്ലിനിലെ ഗാലറി ഇളകിമറിയുകയായിരുന്നു. ഇത് കേട്ടതും എന്തുകൊണ്ടാണ് സഞ്ജുവിന്‍റെ പേര് പറയുമ്പോള്‍ ഇത്ര ആരവം എന്നായി അവതാരകന്‍. ഇവിടുള്ള ഏറെപ്പേർ സഞ്ജുവിനെ ഇഷ്ടപ്പെടുന്നതായി മനസിലാക്കുന്നു എന്ന് പുഞ്ചിരിച്ചുകൊണ്ട് ഹാർദിക് പാണ്ഡ്യ മറുപടി പറഞ്ഞതും രസകരമായ നിമിഷമായി.

പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തേയും ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. റുതുരാജ് ഗെയ്‌ക്വാദിന് പകരം ഇഷാന്‍ കിഷനൊപ്പം മലയാളി  താരം സഞ്ജു സാംസണ്‍ ഓപ്പണറായാണ് അന്തിമ ഇലവനിലെത്തിയത്. പേസര്‍ ആവേശ് ഖാന് പകരം ഹര്‍ഷല്‍ പട്ടേലും സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം രവി ബിഷ്ണോയിയും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. അതേസമയം, ആദ്യ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് അയര്‍ലന്‍ഡ് ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്. ഈ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര തൂത്തുവാരാം.

അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ടോസ്, സഞ്ജു ടീമില്‍

PREV
Read more Articles on
click me!

Recommended Stories

സൂര്യക്ക് ടി20യില്‍ 9000 റണ്‍സ് തികയ്ക്കാന്‍ അവസരം; സഞ്ജുവിനേയും കാത്ത് മറ്റൊരു നാഴികക്കല്ല്
സ്റ്റീവന്‍ സ്മിത്തും ക്വിന്റണ്‍ ഡി കോക്കും ഐപിഎല്‍ താരലേലത്തിന്; ചുരുക്കപട്ടിക ആയി