
ഡബ്ലിന്‍: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ അയര്‍ലന്‍ഡ് (IREvIND) ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്ക് (Umran Malik) ഇന്ത്യക്കായി അരങ്ങേറും. മലയാളി താരം സഞ്ജു സാംസണ് ടീമിലിടം ലഭിച്ചില്ല. രാഹുല്‍ ത്രിപാഠി അരങ്ങേറ്റത്തിന് കാത്തിരിക്കണം. ഹര്‍ഷല്‍ പട്ടേലിന് ഉമ്രാന് വഴിമാറി കൊടുത്തത്.
രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. സ്ഥിരം കോച്ച് സീനിയര്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലാണെന്നിരിക്കെ നാഷണല്‍ അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്മണിനാണ് താല്‍കാലിക ചുമതല.
ഇന്ത്യ: ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ്, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, യൂസ്‌വേന്ദ്ര ചാഹല്‍.
അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ്, ആന്‍ഡ്രൂ ബാള്‍ബിര്‍ണി, ഗരേത് ഡെലാനി, ഹാരി ടെക്റ്റര്‍, ലോര്‍ക്കന്‍ ടക്കര്‍, ജോര്‍ജ് ഡോക്‌റെല്‍, മാര്‍ക്ക് അഡെയ്ര്‍, ക്രെയ്ഗ് യംഗ്, ജോഷ്വാ ലിറ്റില്‍, കൊണോര്‍ ഓല്‍ഫെര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!