
കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ സ്മൃതി മന്ദാനയുടെ (56 പന്തില്‍ 87) ബാറ്റിംഗ് കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ലൗറ ഡെലാനി അയര്‍ലന്‍ഡിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിനെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. രാധാ യാദവ് പുറത്തായി. ദേവിക വൈദ്യ ടീമിലെത്തി. അ്രയര്‍ലന്‍ഡും ഒരു മാറ്റം വരുത്തി. ജെയ്ന്‍ മഗൈ്വറിന് പകരം ജോര്‍ജിന ഡെംപ്‌സി ടീമിലെത്തി.
ജയിച്ചാല്‍ സെമി ഉറപ്പാകുന്ന മത്സരത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഷെഫാലി വര്‍മ- സ്മൃതി സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 29 പന്തില്‍ 24 റണ്‍സെടുത്ത ഷെഫാലി ആദ്യം പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ ഹര്‍മന്‍പ്രീത് കൗറിന് (13) അധികം ആയുസുണ്ടായിരുന്നില്ല. ഡെലാനിയുടെ രണ്ടാം വിക്കറ്റ്. തൊട്ടടുത്ത പന്തില്‍ റിച്ചാ ഘോഷിനേയും (0) ഡെലാനി മടക്കി. ഇതോടെ ഇന്ത്യ 16 ഓവറില്‍ മൂന്നിന് 115 എന്ന നിലയിലായി.
ഇതിനിടെ സ്മൃതി റണ്‍റേറ്റ് ഉയരര്‍ത്താനുള്ള ശ്രമവും നടത്തി. എന്നാല്‍ ടി20 കരിയറിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയ ശേഷം മടങ്ങി. 56 പന്തില്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്‌സ്. തൊട്ടടുത്ത പന്തില്‍ ദീപ്തി ശര്‍മയും പുറത്തായി. ഒര്‍ല പ്രെണ്ടര്‍ഗാസ്റ്റാണ് ഇരുവരേയും മടക്കിയത്. ജമീമ റോഡ്രിഗസ് () അവസാന പന്തില്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ 150 കടത്തിയിരുന്നു. പൂജ വസ്ത്രകര്‍ (2) പുറത്താവാതെ നിന്നു.
ഇന്ത്യ: സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ചാ ഘോഷ്, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, ശിഖ പാണ്ഡെ, രാധാ യാദവ്, രാജേശ്വരി ഗെയ്കവാദ്, രേണുക സിംഗ്.
അയര്‍ലന്‍ഡ്: എമി ഹണ്ടര്‍, ഗാബി ലൂയിസ്, ഒര്‍ല പ്രെണ്ടര്‍ഗാസ്റ്റ്, ഐമിയര്‍ റിച്ചാര്‍ഡ്‌സണ്‍, ലൂസി ലിറ്റില്‍, ലൗറ ഡെലാനി, അര്‍ലീന്‍ കെല്ലി, മേരി വാള്‍ഡ്രോണ്‍, ലീഹ് പോള്‍, ക്യാര മുറെ, ജോര്‍ജിന ഡെംപ്‌സി. ജെയ്ന്‍ മഗൈ്വര്‍.
ഗ്രൂപ്പ് ബിയില്‍ പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. പാകിസ്ഥാനേയും വെസ്റ്റ് ഇന്‍ഡീസിനേയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടുക. നാല് മത്സങ്ങള്‍ പൂര്‍ത്തിയാക്കിയ വെസ്റ്റ് ഇന്‍ഡീസിന് നാല് പോയിന്റാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ജയിച്ചാല്‍ മാത്രം മതി. ഇംഗ്ലണ്ടിന് അവസാന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളി. ഇന്ത്യ ഇന്ന് ജയിച്ചാല്‍ പാകിസ്ഥാനും വിന്‍ഡീസും പുറത്താവും.
ഇതൊക്കെ സര്‍വ്വസാധാരണം! മെസിയുടെ ഇഞ്ചുറിടൈം ഗോളില്‍ ആശ്ചര്യമൊന്നുമില്ലെന്ന് സെര്‍ജിയോ റാമോസ്