ഒരിക്കല്‍ സച്ചിന്‍ ഓര്‍മിപ്പിക്കേണ്ടി വന്നു; ടോസിന് വൈകിയെത്തുന്ന ഗാംഗുലിയുടെ ശീലത്തെ കുറിച്ച് പഠാന്‍

By Web TeamFirst Published Jul 15, 2020, 12:23 PM IST
Highlights

 ടോസിന് പോലും വൈകിയെത്തുന്ന ക്യാപ്റ്റനാണ് ഗാംഗുലിയെന്ന് മുന്‍ താരങ്ങള്‍ ആക്ഷേപം ഉന്നയിക്കാറുണ്ടായിരുന്നു.

വഡോദര: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മികച്ച ക്യാപ്റ്റന്മാരുടെ നിരയിലാണ് സൗരവ് ഗാംഗുലിയുടെ സ്ഥാനം. എന്നാല്‍ ടോസിന് പോലും വൈകിയെത്തുന്ന ക്യാപ്റ്റനാണ് ഗാംഗുലിയെന്ന് മുന്‍ താരങ്ങള്‍ ആക്ഷേപം ഉന്നയിക്കാറുണ്ടായിരുന്നു. അടുത്തിടെ നാസര്‍ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഗാംഗുലി ടോസിന് വൈകിയെത്തുന്നത് വെറുത്തിരുന്നുവെന്ന് ഹുസൈന്‍ വ്യക്തമാക്കിയിരുന്നു.

ഗാംഗുലിയുടെ വൈകിയെത്തുന്ന ശീലത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ടീം മാനേജരാണ് ദാദയോട് ടോസിനു സമയമായെന്ന് ഓര്‍മിച്ചിരുന്നതെന്നു സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡെന്ന ഷോയില്‍ പഠാന്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ നടന്ന ടെസ്റ്റില്‍ ഗാംഗുലി ടോസിന് പോവാന്‍ വൈകിയപ്പോള്‍ സച്ചിനാണ് അദ്ദേഹത്തെ ഓര്‍മിപ്പിച്ചത്. 

വൈകിയാലും ദാദ മതിയായ സമയെടുത്ത് മാത്രമേ ടോസിനു പോയിരുന്നുള്ളൂ. ആ സമയത്തും ദാദ ഷൂ കെട്ടിക്കൊണ്ടിരിക്കും. അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. ഒരാള്‍ വൈകിയെത്തുമ്പോള്‍ മുഖത്ത് നമുക്ക് സമ്മര്‍ദ്ദം കാണാനാവും. പക്ഷെ ദാദയില്‍ ഇതൊന്നും കണ്ടിരുന്നില്ല.'' പഠാന്‍ പറഞ്ഞു. 

ഗാംഗുലിയുടെ പ്രതികരണം മായങ്ക് അഗര്‍വാളുമായി ദിവസങ്ങള്‍ക്കു മുമ്പ് ലൈവില്‍ വന്നപ്പോള്‍ സിഡ്നി ടെസ്റ്റില്‍ ടോസിനു വൈകിയെത്തിയതിനെക്കുറിച്ച് ഗാംഗുലി പ്രതികരിച്ചിരുന്നു. അന്നു മനപ്പൂര്‍വ്വമല്ല ടോസിനു വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

click me!