ജഡേജ, ബുമ്ര, ഇപ്പോള്‍ അര്‍ഷ്‌ദീപ് സിംഗിനും പരിക്ക്; ലോകകപ്പിന് മുമ്പ് ആശങ്കപ്പെടേണ്ടതുണ്ടോ?

By Jomit JoseFirst Published Oct 4, 2022, 6:47 PM IST
Highlights

അര്‍ഷ്‌ദീപ് സിംഗിന് പുറമെ വിരാട് കോലിയും കെ എല്‍ രാഹുലും ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടി20യില്‍ കളിക്കുന്നില്ല

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20ക്ക് ഇന്ത്യ ഇറങ്ങുന്നത് ഒരു സങ്കട വാര്‍ത്തയോടെയാണ്. പരിക്കേറ്റ യുവ പേസര്‍ അര്‍ഷ്‌ദീപ് സിംഗ് ഇന്ന് കളിക്കുന്നില്ല. രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയും പരിക്കേറ്റ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് പരിക്ക് അര്‍ഷ്‌ദീപിനെയും പിടികൂടിയിരിക്കുന്നത്. അര്‍ഷിന്‍റെ നടുവിനാണ് പരിക്ക്. എന്നാല്‍ താരത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ടെന്നും മുന്‍കരുതല്‍ എന്ന നിലയ്‌ക്കാണ് താരത്തെ മാറ്റിനിര്‍ത്തുന്നതെന്നും ടോസ് വേളയില്‍ നായകന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി. 

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അര്‍ഷ്‌ദീപ് സിംഗിന് പുറമെ വിരാട് കോലിയും കെ എല്‍ രാഹുലും ഇന്ന് കളിക്കുന്നില്ല. ശ്രേയസ് അയ്യരും ഉമേഷ് യാദവും മുഹമ്മദ് സിറാജുമാണ് പകരക്കാര്‍. രാഹുലിന്‍റെ അഭാവത്തില്‍ റിഷഭ് പന്താണ് ഉപനായകന്‍. ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര 3-0ന് തൂത്തുവാരാം. ആദ്യ രണ്ട് ടി20കളും ഇന്ത്യ വിജയിച്ചിരുന്നു. പരമ്പര വിജയം ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം നല്‍കും. എങ്കിലും ബൗളര്‍മാരുടെ പ്രകടനം നിര്‍ണായകമാണ്. 

ദക്ഷിണാഫ്രിക്ക ഇലവന്‍: Temba Bavuma(c), Quinton de Kock(w), Rilee Rossouw, Aiden Markram, David Miller, Tristan Stubbs, Wayne Parnell, Dwaine Pretorius, Keshav Maharaj, Kagiso Rabada, Lungi Ngidi

ഇന്ത്യ ഇലവന്‍: Rohit Sharma(c), Rishabh Pant(w), Suryakumar Yadav, Shreyas Iyer, Dinesh Karthik, Axar Patel, Ravichandran Ashwin, Harshal Patel, Deepak Chahar, Umesh Yadav, Mohammed Siraj

ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇറങ്ങുന്നു, ടോസ് വീണു; ടീമില്‍ മൂന്ന് മാറ്റം


 

click me!