ഗില്ലിനെ തിരിച്ചയക്കുന്നത് അച്ചടക്ക നടപടിയുടെ ഭാഗമായെന്ന് സൂചന; ഇന്‍സ്റ്റഗ്രാമില്‍ രോഹിത്തിനെ അണ്‍ഫോളോ ചെയ്തു

Published : Jun 15, 2024, 07:40 PM ISTUpdated : Jun 15, 2024, 07:42 PM IST
ഗില്ലിനെ തിരിച്ചയക്കുന്നത് അച്ചടക്ക നടപടിയുടെ ഭാഗമായെന്ന് സൂചന; ഇന്‍സ്റ്റഗ്രാമില്‍ രോഹിത്തിനെ അണ്‍ഫോളോ ചെയ്തു

Synopsis

ഗില്ലിനെയും ആവേശിനെയും തിരിച്ചക്കുന്നത് അച്ചടക്ക നടപടിയുടെ ഭായമായാണെന്ന റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമങ്ങളില്‍ വന്നിരുന്നു.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ ട്രാവലിംഗ് റിസര്‍വായ ശുഭ്മാന്‍ ഗില്ലിനെയും ആവേശ് ഖാനെയും ഗ്രൂപ്പ് മത്സരങ്ങള്‍ കഴിഞ്ഞാല്‍ നാട്ടിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിച്ചത് അച്ചടക്ക നടപടിയുടെ ഭാഗമായെന്ന് റിപ്പോര്‍ട്ട്. ഇന്നലെയാണ് ഗില്ലിനെയും ആവേശ് ഖാനെയും കാനഡക്കെതിരായ ഗ്രൂപ്പ് മത്സരത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും റിങ്കു സിംഗും ഖലീല്‍ അഹമ്മദും ട്രാവലിംഗ് റിസര്‍വായി ടീമിനൊപ്പം തുടരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

ടീമിലെ ആര്‍ക്കും പരിക്കില്ലാത്തതിനാലും പ്ലേയിംഗ് ഇലവനില്‍ വലിയ പരീക്ഷണത്തിന് സാധ്യതയില്ലാത്തതിനാലും ആവശ്യമെങ്കില്‍ ഗ്രൂപ്പ് 8 പോരാട്ടങ്ങള്‍ക്ക് വേദിയാവുന്ന വെസ്റ്റ് ഇന്‍ഡീസിലേക്ക് ഇവരെ തിരിച്ചുവിളിക്കാനാവുമെന്നതും കണക്കിലെടുത്താണ് തീരുമാനമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പിന്നാലെ ഗില്ലിനെയും ആവേശിനെയും തിരിച്ചക്കുന്നത് അച്ചടക്ക നടപടിയുടെ ഭായമായാണെന്ന റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമങ്ങളില്‍ വന്നിരുന്നു. ടീമിനൊപ്പം യാത്ര ചെയ്യുന്ന ട്രാവലിംഗ് റിസര്‍വ് താരമാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ കാണാനോ ടീമിനൊപ്പം സമയം ചെലവിടാനോ ഗില്ലിന് താല്‍പര്യമില്ലെന്നും അമേരിക്കയില്‍ വ്യക്തിഗത കാര്യങ്ങള്‍ക്കും ബിസിനസ് കാര്യങ്ങള്‍ക്കുമായാണ് ഗില്‍ സമയം ചെലവാക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

നാണംകെട്ട പുറത്താകൽ: സീനിയര്‍ താരങ്ങൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പാകിസ്ഥാന്‍; പ്രതിഫലം വെട്ടിക്കുറക്കും

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാൻ ട്രാവലിംഗ് റിസര്‍വുകളായ റിങ്കു സിംഗും ആവേശ് ഖാനും ഖലീല്‍ അഹമ്മദും സ്റ്റേഡിയത്തിലുണ്ടായിരുന്നെങ്കിലും ഗില്ലിന്‍റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാണ് ഗില്ലിനെ തിരിച്ചയക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനിടെ ഇന്‍സ്റ്റഗ്രാമില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഗില്‍ ഫോളോ ചെയ്യുന്നില്ലെന്നും ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. വിരാട് കോലിയെ ഫോളോ ചെയ്യുന്ന ഗില്‍ എന്തുകൊണ്ട് രോഹിത്തിനെ പിന്തുടരുന്നില്ലെന്നും ഇരുവരും തമ്മിലുള്ള ബന്ധം മോശമായതിന് തെളിവാണിതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. കാനഡക്കെതിരായ മത്സരത്തിനുശേഷം വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകുന്ന ഇന്ത്യന്‍ ടീം അതിന് മുന്നോടിയായാണ ഗില്ലിനെയും ആവേശിനെയും തിരിച്ചയത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബുമ്രയെയും അ‍ർഷ്ദീപിനെയും തൂക്കിയടിച്ച് ഡി കോക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം
'കൈവിട്ട പരീക്ഷണങ്ങള്‍ ഒരു നാള്‍ തിരിച്ചടിക്കും', ഗംഭീറിനും സൂര്യകുമാറിനും മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ